തൊഴില്‍ സുരക്ഷാ സംരക്ഷണ പെന്‍ഷന്‍ പദ്ധതിയില്‍ പുതിയതായെത്തിയത് 44 ലക്ഷം അംഗങ്ങള്‍; ഇന്ത്യയില്‍ തൊഴില്‍ കൂടുന്നതായി അനുമാനം

Mon,Jul 23,2018


ന്യൂഡൽഹി: ഇന്ത്യയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹിക സുരക്ഷിതത്വ പദ്ധതിയായ തൊഴിൽ സുരക്ഷാ സംരക്ഷണ പെൻഷൻ പദ്ധതിയിൽ (ഇ.പി.എഫ്.) പുതിയതായി അംഗങ്ങളായവരുടെ എണ്ണം മേയ് മാസത്തിൽ എട്ടു മാസത്തെ ഉയരത്തിൽ എത്തി. 7,43,608 പേരാണ് മേയിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ അംഗങ്ങളായത്. ഇ.പി.എഫ്.ഒ. പേ റോൾ ഡേറ്റ പ്രകാരം ഇതിൽ 2,51,526 പേർ 18 വയസ്സിനും 21 വയസ്സിനും ഇടയിൽ ഉള്ളവരാണ്. 1,90,090 പേർ 22-നും 25-നും ഇടയിൽ പ്രായമുള്ളവരും. അതേസമയം, ഈ കാലയളവിലെ പുതിയ ഇ.പി.എഫ്.ഒ. അംഗങ്ങളുടെ എണ്ണം സംബന്ധിച്ച അനുമാനത്തിൽ 9.57 ശതമാനത്തിന്റെ കുറവുണ്ട്.

ഡേറ്റ താത്‌കാലികമാണെന്നും തുടർ മാസങ്ങളിൽ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷയെന്നും ഇ.പി.എഫ്.ഒ. അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 2017 മുതൽ മേയ് വരെ 44 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഏപ്രിൽ വരെ 41 ലക്ഷം പേരായിരുന്നു ഇ.പി.എഫിലെ പുതിയ അംഗങ്ങൾ. നിലവിൽ ആറു കോടിയോളം അംഗങ്ങളാണ് ഇ.പി.എഫ്.ഒ.യിലുള്ളത്.

Other News

 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
 • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
 • Write A Comment

   
  Reload Image
  Add code here