ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ വിപണി മൂലധനത്തിലുണ്ടാക്കിയ വര്‍ധന 53,799.78 കോടി രൂപ

Mon,Jul 23,2018


മുംബൈ: മുന്‍നിരയിലുള്ള പത്ത് കമ്പനികളില്‍ ഏഴ് സ്ഥാപനങ്ങള്‍ വിപണി മൂലധനത്തിലുണ്ടാക്കിയ വര്‍ധന 53,799.78 കോടി രൂപ. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ എന്നിവയാണ് വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്.

അതേസമയം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണി മൂലധനത്തില്‍ കുറവുമുണ്ടായി. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. മികച്ച നേട്ടമുണ്ടാക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി വിഹിതം 20,162.14 കോടി വര്‍ധിച്ച് 7,15,106.70 കോടിയായി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂലധനത്തില്‍ 11,010.5കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. 5,78,899.21 കോടിയായാണ് വിഹിതമുയര്‍ന്നത്. ഇന്‍ഫോസിസിന്റേത് 8,572.72 കോടി രൂപ ഉയര്‍ന്ന് 2,94,496.80 കോടിയായും ടിസിഎസിന്റെ മൂല്യം 5,628 കോടി ഉയര്‍ന്ന് 7,64,164.46 കോടിയായും ഐടിസിയുടേത് 4,041 കോടി വര്‍ധിച്ച് 3,34,129.43 കോടിയാകുകയും ചെയ്തു.

എസ്ബിഐയുടെ വിഹിതം 2,989.74 കോടി കൂടി 2,32,887.11 കോടിയായി. എച്ച്ഡിഎഫിയുടേത് 1,395 കോടി വര്‍ധിച്ച് 3.33,851.32 കോടിയുമായി. ഈ കാലയളവില്‍ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിഹിതം 3,58,506.65 കോടിയായും കൊട്ടക് മഹീന്ദ്ര ബാങ്കിന്റേത് 2,54,173.16 കോടിയായും മാരുതിയുടേത് 2,83,555 കോടി രൂപയായും കുറയുകയാണുണ്ടായത്.

Other News

 • ഇ-വാഹന ഭാഗങ്ങൾ കൂടുതൽ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ'യാവും
 • മല്യയും നിരവും മാത്രമല്ല, ആകെ 36 ബിസിനസുകാര്‍ ചാടിപ്പോയി
 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
 • ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായി ജിയോ
 • ടെസ്ലയുടെ സെല്‍ഫ്‌ഡ്രൈവിംഗ് കാറുകള്‍ക്ക് വിലകൂടി
 • സക്കർബർഗിൻെറ സുരക്ഷക്കായി ഫേസ്​ബുക്ക്​ മുടക്കുന്നത് 22.6 മില്യൺ ഡോളര്‍
 • Write A Comment

   
  Reload Image
  Add code here