ഇന്ത്യയില്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തില്‍ വര്‍ധന

Mon,Jul 23,2018


വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പിന്‍വാങ്ങിയതും അസംസ്‌കൃത എണ്ണവില വര്‍ധിച്ചതും രൂപയുടെ മൂല്യമിടിഞ്ഞതുമെല്ലാം ഓഹരിവിപണിയെ ബാധിച്ചപ്പോള്‍ ഇന്ത്യയില്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം കുതിച്ചുയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ 58 ശതമാനമാണ് വര്‍ധന. 13,597 കോടി രൂപയില്‍നിന്ന് 21,548 കോടി രൂപയായാണ് നിക്ഷേപം കുതിച്ചത്.

2019ന്റെ ആദ്യപാദത്തില്‍ 9.83 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ശരാശരി എസ്‌ഐപി തുക 3,300 രൂപയുമാണ്. കഴിഞ്ഞ വര്‍ഷം ഇത് 3,250 രൂപയായിരുന്നു. നിലവില്‍ രാജ്യത്തെ ഫണ്ടുഹൗസുകള്‍ക്ക് മൊത്തം 2.29 കോടി സജീവമായ എസ്‌ഐപി അക്കൗണ്ടുകളാണുള്ളത്.

ജനുവരി തുടക്കംമുതലുള്ള ഗ്രാഫ് പരിശോധിക്കുമ്പോള്‍ ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നാല് ശതമാനം നഷ്ടത്തിലായിരുന്നു. അതേസമയം, സെന്‍സെക്‌സ് അഞ്ച് ശതമാനം നേട്ടവുമുണ്ടാക്കി. ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തില്‍ എസ്‌ഐപി നിക്ഷേപകര്‍ പിന്‍വാങ്ങിയില്ലെന്നത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചതിന്റെ സൂചനയാണെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.

Other News

 • ഇന്ത്യയില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ടുദിവസത്തെ ട്രേഡിങിനിടെ നഷ്ടമായത് 75,000 കോടി രൂപ
 • 11 മാസത്തിനിടെ ഇന്ത്യയില്‍ ഇപിഎഫ്‌ അംഗങ്ങളായത് 1.2 കോടി പേര്‍
 • ഇന്ത്യയുടെ ധനക്കമ്മി സാമ്പത്തിക വർഷത്തെ ലക്ഷ്യത്തിന്റെ 94.7 ശതമാനമായി
 • അസംസ്‌കൃത എണ്ണവില കുതിക്കുന്നു; ബാരലിന് 81.45 ഡോളറായി
 • ഹോട്ട്‌സ്റ്റാറിന്റെ ചീഫ് അജിത് മോഹന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായി ചുമതലയേല്‍ക്കും
 • വായ്പ കുടിശിക 5000 കോടി: സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി
 • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിയുന്നു
 • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
 • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
 • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • Write A Comment

   
  Reload Image
  Add code here