അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് തുടര്‍ച്ചയായ ആറാംപാദത്തിലും നഷ്ടം രേഖപ്പെടുത്തി

Mon,Jul 23,2018


മുംബൈ: കടക്കെണിയിലായ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് കഴിഞ്ഞപാദത്തിലും നഷ്ടം രേഖപ്പെടുത്തി. എന്നാല്‍ ഇത്തവണ നേരിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും സെപ്തംബറോടെ കടങ്ങള്‍ വീട്ടാന്‍ സാധിക്കുമെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 34 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ആറാം പാദത്തിലാണ് നഷ്ടം രേഖപ്പെടുത്തുന്നതെങ്കിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കമ്പനി പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്. തൊട്ടുമുന്‍പത്തെ പാദത്തില്‍ 198 ബില്ല്യണ്‍ ഡോളറായിരുന്നു കമ്പനി നേരിട്ട നഷ്ടം.

അനില്‍ അമ്പാനിയുടെ നേതൃത്വത്തിലുള്ള കമ്പനി തങ്ങളുടെ ആസ്തികള്‍ സഹോദരന്‍ മുകേഷ് അംബാനിയുടെ ജിയോക്കും കനേഡിയന്‍ കമ്പനിയായ ബ്രൂക്ക്ഫീല്‍ഡിനും വില്‍ക്കാനൊരുങ്ങുകയാണ്. ഇതോടെ കടക്കെണിയില്‍ നിന്നും കരകയറാന്‍ സാധിക്കുമെന്ന് കമ്പനി കരുതുന്നു.

Other News

 • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
 • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
 • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here