വ്യാപാരയുദ്ധം; ട്രമ്പിന്റെ മനസ്സുമാറ്റാന്‍ പ്രമുഖ കമ്പനികള്‍ ശ്രമം തുടങ്ങി

Mon,Jul 23,2018


വാഷിങ്ടണ്‍: രാജ്യത്തെ പ്രമുഖ കമ്പനികള്‍ താരിഫ് ഉയര്‍ത്തിയ ട്രമ്പിന്റെ നടപടി ബാധിക്കാതിരിക്കാന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. ആമസോണ്‍,ടയോട്ട,അല്‍ക്കോവാ,ജനറല്‍ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളാണ് നടപടികളുമായി മുന്നോട്ട് പോകുന്നത്. പ്രസിഡന്റ് ട്രമ്പിനുമുകളില്‍ സ്വാധീനം ചെലുത്തി ഇറക്കുമതി ചുങ്കം പിന്‍വലിപ്പിക്കാനും കരാറുകള്‍ റദ്ദാക്കാനുമാണ് ഈ കമ്പനികള്‍ ശ്രമിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ ഇതിനായി ലോബിയിംഗ് നടത്തുമെന്നും പരസ്യ കാമ്പയ്ന്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു.

അതേസമയം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്ന പക്ഷം വന്‍ തിരിച്ചടി പ്രതീക്ഷിക്കുന്ന ടയോട്ട കമ്പനി ട്രമ്പിന്റെ നടപടിയ്‌ക്കെതിരെ കാപിറ്റോള്‍ ഹില്ലില്‍ പ്രതിഷേധപ്രകടനം നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിനായി കമ്പനി തങ്ങളുടെ ജീവനക്കാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യു.എസിലെത്തിക്കും. യൂണിറ്റ് ചീഫ് കോണ്‍ഗ്രസ്സിലെ പ്രമുഖ അംഗങ്ങളെക്കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.

ജനറല്‍ മോട്ടോഴ്‌സ് കമ്പനി എക്‌സിക്യുട്ടീവുകളും കോണ്‍ഗ്രസ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വാഹനങ്ങള്‍ക്കും സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കും ഇറക്കുമതി തീരുവ ചുമത്തുന്ന പക്ഷം നാഫ്ത്തയില്‍ നിന്നും യു.എസ് പുറത്തുപോരാന്‍ സാധ്യതയുണ്ടെന്നും അത് തങ്ങളുടെ നോര്‍ത്ത് അമേരിക്കന്‍ ബിസിനസ് സാധ്യതകളെ ബാധിക്കുമെന്നും മനസ്സിലാക്കിയതുകൊണ്ടാണ് ഈ നടപടി. ഈമാസം ആദ്യം വൈറ്റ്ഹൗസ് വിട്ട നാഷണല്‍ എക്കണോമിക്ക് കൗണ്‍സില്‍ ഡയറക്ടര്‍ എവര്‍ട്ട്എസ്സന്‍സ്റ്റാറ്റിനെ കമ്പനി പബ്ലിക്ക് പോളിസി എഫോര്‍ട്‌സിന്റെ മേധാവിയായി നിയമിക്കുകയും ചെയ്തു.

Other News

 • അഞ്ചുവര്‍ഷത്തിനിടെ ആര്‍ബിഐ ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ
 • 2030ഓടെ ഇന്ത്യയില്‍ വില്‍ക്കുന്ന പകുതി വാഹനങ്ങളും സിഎന്‍ജിയിലോടുന്നതാകുമെന്ന് റിപ്പോര്‍ട്ട്‌
 • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
 • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
 • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
 • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
 • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
 • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
 • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • Write A Comment

   
  Reload Image
  Add code here