88 വസ്തുക്കളുടെ നികുതി പരിഷ്‌കരിച്ച് ജി.എസ്.ടി കൗണ്‍സില്‍; ടിവി, റഫ്രിജറേറ്റര്‍ തുടങ്ങിയവയുടെ വില കുറയും

Sat,Jul 21,2018


ന്യൂഡല്‍ഹി : ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ മെഷീന്‍ ഉള്‍പ്പെടെ 88 ഉല്‍പന്നങ്ങളുടെ നികുതി കുറച്ച് ജി.എസ്.ടി കൗണ്‍സില്‍. സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന ഏറെനാളത്തെ ആവശ്യവും കൗണ്‍സില്‍ അംഗീകരിച്ചു. ജൂലൈ 27 മുതല്‍ പുതുക്കിയ നികുതിനിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ 28ാം യോഗത്തിലാണു സുപ്രധാന തീരുമാനങ്ങളെടുത്തത്.
പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഉല്‍പന്നങ്ങളുടെ നികുതിനിരക്ക് പരിഷ്‌കരിക്കാന്‍ കേന്ദ്രം തയാറായത്. മിക്ക ഗാര്‍ഹികോപകരണങ്ങളുടെയും നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കി. അഞ്ചു കോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ എല്ലാ മാസവും നികുതിപ്പണം അടയ്ക്കണമെങ്കിലും മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതി. ലളിതമായ റിട്ടേണ്‍ ഫോമിന് ഉടന്‍ രൂപം നല്‍കും. നികുതി നിയമങ്ങള്‍ക്കുള്ള ഭേദഗഗതികളും കൗണ്‍സില്‍ അംഗീകരിച്ചു.
ജിഎസ്ടിയില്‍നിന്ന് ഒഴിവായവ:
സാനിറ്ററി നാപ്കിന്‍ , വിലകൂടിയ കല്ലുകളില്ലാത്ത രാഖി , മാര്‍ബിളിലും കല്ലിലും മരത്തിലുമുള്ള വിഗ്രഹങ്ങള്‍ , പ്രമുഖരുടെ സ്മരണാര്‍ഥമുള്ള നാണയങ്ങള്‍ , സംസ്‌കരിച്ചു പായ്ക്കറ്റിലാക്കിയ പാല്‍ , ചൂലിനുള്ള പുല്ല് , കയര്‍പിത്ത് കംപോസ്റ്റ്.
ജിഎസ്ടി നിരക്ക് കുറച്ചവ:
വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഫ്രീസര്‍, ചെറിയ ടിവി, വാക്യൂം ക്‌ളീനര്‍, വിഡിയോ ഗെയിം, ക്രെയിന്‍ ലോറി, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഹെയര്‍ ഡ്രയര്‍, ഷേവര്‍ , കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന റബര്‍ റോളര്‍ , സ്റ്റോറെജ് വാട്ടര്‍ ഹീറ്റര്‍ , ലിഥിയം അയോണ്‍ ബാറ്ററി , പെയിന്റ് , തേപ്പുപെട്ടി , ഹാന്‍ഡ് ബാഗ് , ജ്വല്ലറി ബോക്‌സ് , അലങ്കാരപ്പണിയുള്ള കണ്ണാടി , കരകൗശല ഉല്‍പന്നങ്ങള്‍ , വാര്‍ണിഷ് , ഇനാമല്‍ , സുഗന്ധദ്രവ്യങ്ങള്‍ , ടോയ്‌ലറ്റ് സ്‌പ്രേ , വാട്ടര്‍ കൂളര്‍ , തുകല്‍ ഉല്‍പന്നങ്ങള്‍ , മണ്ണെണ്ണ പ്രഷര്‍ സ്റ്റവ് , മുള കൊണ്ടുള്ള തറവിരി , ഗ്‌ളാസ് പ്രതിമകള്‍

Other News

 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • Write A Comment

   
  Reload Image
  Add code here