വ്യാ​പാ​ര​യു​ദ്ധം മു​റു​കു​ന്നു;യു.​എ​സി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന എ​ല്ലാ ചൈനീസ്‌ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും തീ​രു​വ ചു​മ​ത്തു​മെ​ന്ന്​ ട്രമ്പ്‌​

Sat,Jul 21,2018


വാ​ഷി​ങ്​​ട​ൺ: ചൈ​ന​ക്കെ​തി​രെ വ്യാ​പാ​ര​യു​ദ്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കു​ന്ന​തി​ന്റെ സൂ​ച​ന​യു​മാ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പ്‌. യു.​എ​സി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും തീ​രു​വ ചു​മ​ത്തു​മെ​ന്ന്​ ട്രമ്പ്‌​ അ​റി​യി​ച്ചു. 2017ൽ ​ചൈ​ന​യി​ൽ​നി​ന്ന്​ യു.​എ​സി​ലെ​ത്തി​യ​ത്​ 50500 കോ​ടി ഡോ​ള​റി​ന്റെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്. ഇ​ത്ര​യും കോ​ടി​യു​ടെ ചൈ​നീ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ അ​ധി​ക തീ​രു​വ ചു​മ​ത്താ​ൻ താ​ൻ ത​യാ​റാ​ണെ​ന്നാ​ണ്​ ട്രമ്പ്‌​​ അ​റി​യി​ച്ച​ത്. ചൈ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു.​എ​സ്​ ക​മ്പ​നി​ക​ളി​ലേ​ക്ക്​ സാങ്കേതിക വി​ദ്യ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തും. ഞ​ങ്ങ​ളോ​ടു ക​ളി​ക്ക​രു​തെ​ന്ന്​ നി​ങ്ങ​ളോ​ട്​ നേ​ര​ത്തേ പ​റ​ഞ്ഞി​ട്ടു​ണ്ട്. കാ​ര​ണം നി​ങ്ങ​ളേ​ക്കാ​ൾ ഞ​ങ്ങ​ളാ​ണ്​ ക​രു​ത്ത​ർ-​ട്രമ്പ്‌​ ചൈ​ന​യെ സൂ​ചി​പ്പി​ച്ച്​ സി.​എ​ൻ.​ബി.​സി നെ​റ്റ്​​വ​ർ​കി​നോ​ട്​ പ​റ​ഞ്ഞു. 50,000 കോ​ടി ഡോളറിന്റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ മേ​ലി​ലും തീ​രു​വ ചു​മ​ത്താ​നാ​ണ്​ ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഞാ​ൻ രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യ​ല്ല. ഞ​ങ്ങ​ളു​ടെ രാ​ജ്യ​ത്തി​​െൻറ ന​ന്മ​ക്കാ​യാ​ണി​തെ​ല്ലാം. ഇ​തു​വ​രെ ചൈ​ന ഞ​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു -ട്രമ്പ്‌​​ കൂ​ട്ടി​ച്ചേ​ർ​ത്തു. ചൈ​ന​യും യു.​എ​സും ത​മ്മി​ലു​ള്ള വ്യാ​പാ​ര​യു​ദ്ധം മൂ​ലം ആഗോള സാ​മ്പ​ത്തി​ക വ്യ​വ​സ്​​ഥ​ക്ക്​ കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​റു​ക​ളു​ടെ ന​ഷ്​​ടം ഉ​ണ്ടാ​കു​മെ​ന്ന്​ ഇൗ ​വാ​രാ​ദ്യം ​ഐ .​എം.​എ​ഫ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

Other News

 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
 • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
 • പതഞ്ജലി ആയൂര്‍വേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് ; ലക്ഷ്യമിടുന്നത് 1000 കോടി
 • ബാങ്കുകള്‍ വായ്പ്പാ പലിശ നിരക്ക് ഉയര്‍ത്തി
 • ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവില്‍ നാലു കോടിയുടെ സമ്മാനങ്ങള്‍
 • ഇന്ത്യയില്‍ 75 ലക്ഷം പേർക്കൂടി ആദായനികുതി കൊടുക്കുന്നവരുടെ പട്ടികയിൽ
 • സ്വര്‍ണവില ആറുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍
 • Write A Comment

   
  Reload Image
  Add code here