പുത്തന്‍ ഫീച്ചറുകളുമായി സ്‌കൈപ്പ് 8.0

Sat,Jul 21,2018


വീഡിയോകോള്‍/വോയ്‌സ്‌കോള്‍ ആപ്ലിക്കേഷനായ സ്‌കൈപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിന് പുതിയ മുഖം വരുന്നു. സ്‌കൈപ്പിന്റെ ക്ലാസിക് 7.0 ആപ്പിന് പകരമായാണ് പുതിയ ഡെസ്‌ക്ടോപ്പ് പതിപ്പ് അവതരിപ്പിക്കുന്നത്. എച്ച്ഡി വീഡിയോകോള്‍, 24 ആളുകളുമായി ഒരേസമയം സംവദിക്കാന്‍ സാധിക്കുന്ന ഗ്രൂപ്പ് കോള്‍ തുടങ്ങിയ സൗകര്യങ്ങളാണ് സ്‌കൈപ്പിന്റെ പുതിയ ഡെസ്‌ക്ടോപ്പ് പതിപ്പിലുള്ളത്.

സ്‌കൈപ്പ് കമ്മ്യൂണിറ്റിയുടെ ആവശ്യപ്രകാരമാണ് സ്‌കൈപ്പിന്റെ 8.0 പതിപ്പ് പുറത്തിറക്കുന്നതൈന്ന് സ്‌കൈപ്പ് ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു. സ്‌കൈപ്പ് 7.0 പതിപ്പില്‍ പരിചിതമായ അതേ രീതിയില്‍ തന്നെയാണ് പുതിയ പതിപ്പും ഉപയോഗിക്കുകയെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

സ്‌കൈപ്പ് 8.0യില്‍ മെസേജ് റിയാക്ഷനുകള്‍, ഗ്രൂപ് ചാറ്റില്‍ ഒരോ വ്യക്തികള്‍ക്കും പ്രത്യേകം നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായുള്ള @ മെന്‍ഷനുകള്‍, ചാറ്റ് മീഡിയാ ഗാലറി, ഒരുസമയം 300 ചിത്രങ്ങളും വീഡിയോകളും വരെ അയക്കുക തുടങ്ങിയ സൗകര്യങ്ങള്‍ സ്‌കൈപ്പില്‍ ലഭ്യമാവും.

ഇത് കൂടാതെ റീഡ് റസീറ്റുകള്‍, എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍, ക്ലൗഡ് അഡിസ്ഥാനമാക്കിയുള്ള വീഡിയോകോള്‍ റെക്കോഡിങ് പ്രൊഫൈല്‍ ഇന്‍വൈറ്റ്‌സ് പോലുള്ള കൂടുതല്‍ ഫീച്ചറുകള്‍ താമസിയാതെ അവതരിപ്പിക്കാനും സ്‌കൈപ്പിന് പദ്ധതിയുണ്ട്. ഐപാഡുകളിലും സ്‌കൈപ്പ് 8.0 പതിപ്പ് ലഭ്യമാവും.

വ്യക്തിപരമായ ആവശ്യങ്ങളേക്കാള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏറെ പ്രയോജനപ്പെടുത്തുന്ന ആശയവിനിമയ സേവനമാണ് സ്‌കൈപ്പ്. വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും ക്ലാസുകള്‍ക്കും മറ്റുമായി സ്‌കൈപ്പ് പ്രയോജനപ്പെടുത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.

ഈ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാവണം 24 പേരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന വീഡിയോ കോളിങ് സംവിധാവും അതുമായി ബന്ധപ്പെട്ട മറ്റ് ഫീച്ചറുകളും സ്‌കൈപ്പ് കൊണ്ടുവരുന്നത്. സെപ്റ്റംബര്‍ ഒന്നു മുതലാണ് പുതിയ അപ്‌ഡേറ്റ് ലഭിക്കുക.

Other News

 • അഞ്ചുവര്‍ഷത്തിനിടെ ആര്‍ബിഐ ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ
 • 2030ഓടെ ഇന്ത്യയില്‍ വില്‍ക്കുന്ന പകുതി വാഹനങ്ങളും സിഎന്‍ജിയിലോടുന്നതാകുമെന്ന് റിപ്പോര്‍ട്ട്‌
 • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
 • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
 • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
 • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
 • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
 • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
 • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • Write A Comment

   
  Reload Image
  Add code here