അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുത്തനെ ഇടിഞ്ഞു; ആഭ്യന്തരവിപണിയിലും കുറഞ്ഞേക്കും

Fri,Jul 20,2018


ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതോടെ പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ പ്രതീക്ഷയിലായി. എണ്ണവില ആഭ്യന്തരവിപണിയിലും കുറയുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഒമ്പതുദിവസംകൊണ്ട് ക്രൂഡ് വിലയില്‍ ബാരലിന് ഏഴ് ഡോളറിന്റെ കുറവാണുണ്ടായത്. അതേസമയം, വ്യാഴാഴ്ച പെട്രോളിന് ആറും ഡീസലിന് 12 പൈസയുമാണ് രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികള്‍ കുറയ്ക്കാന്‍ തയ്യാറായത്.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 76.78 രൂപയും ഡീസല്‍ ലിറ്ററിന് 68.35രൂപയുമാണ് വില. ആഗോള വിപണിയിലെ വിലയും വിനിമയ നിരക്കും നികുതികളും ചേര്‍ത്താണ് എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുന്നത്.

വ്യാഴാഴ്ചയിലെ വിലപ്രകാരം ബ്രന്റ് ക്രൂഡ് ബാരലിന് 72 ഡോളറാണ് വില. ഇറാന്‍ ഉള്‍പ്പടെയുള്ള പെട്രോളിയം ഉത്പാദനരാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിച്ചതാണ് വിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകാനുള്ള കാരണം.

Other News

  • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
  • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
  • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
  • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
  • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
  • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
  • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
  • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
  • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
  • പതഞ്ജലി ആയൂര്‍വേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് ; ലക്ഷ്യമിടുന്നത് 1000 കോടി
  • ബാങ്കുകള്‍ വായ്പ്പാ പലിശ നിരക്ക് ഉയര്‍ത്തി
  • Write A Comment

     
    Reload Image
    Add code here