മൊബൈല്‍ നിര്‍മാണ കമ്പനികള്‍ക്കുമേല്‍ നിയമവിരുദ്ധമായ നിബന്ധനകള്‍; ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 504 കോടി ഡോളര്‍ പിഴ ചുമത്തി

Fri,Jul 20,2018


ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിന് മൊബൈല്‍ നിര്‍മാണ കമ്പനികള്‍ക്കുമേല്‍ നിയമവിരുദ്ധമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിന് യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 504 കോടി ഡോളര്‍ പിഴ ചുമത്തി. ഉപയോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായുള്ള ആന്റി ട്രസ്റ്റ് നിയമത്തിന്റെ ലംഘനമാരോപിച്ചാണ്‌ റെക്കോഡ് തുക യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് പിഴയായി ചുമത്തിയത്.

ആന്‍ഡ്രോയിഡ് ഓഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ ഗൂഗിളിന്റെ സെര്‍ച്ച് ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള ഗൂഗിളിന്റെ നിലപാട് നിയമവിരുദ്ധമാണെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ആരോപിക്കുന്നു.

സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയില്‍ എതിരാളികളെ മത്സരിക്കാന്‍ അനുവദിക്കാതെ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതിന് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ഗൂഗിള്‍ ഉപയോഗപ്പെടുത്തിയെന്ന് യൂറോപ്യന്‍ യൂണിയന്റെ കോമ്പറ്റീഷന്‍ കമ്മീഷണര്‍ മാര്‍ഗ്രെത്ത് വെസ്റ്റേജര്‍ പറഞ്ഞു.

39 മാസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് യൂറോപ്യന്‍ യൂണിയന്‍ ബുധനാഴ്ച വിധിപറഞ്ഞത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ച് ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തു, സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളെ പകരം സംവിധാനങ്ങളില്‍നിന്നു വിലക്കി, ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഇന്‍സന്റീവുകള്‍ നല്‍കി ഗൂഗിള്‍ ആപ്പുകള്‍ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതുവഴി ഉപയോക്താക്കള്‍ക്ക് തിരുമാനിക്കാനുള്ള അനുവാദം നല്‍കിയില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടി രൂക്ഷമായ വിമര്‍ശനമാണ് ഗൂഗിളിനെതിരെ കമ്മീഷന്‍ ഉന്നയിച്ചത്.

അപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് ഈ ആരോപണങ്ങള്‍ക്ക് ഗൂഗിള്‍ നല്‍കിയ മറുപടി. ഫോണ്‍ നിര്‍മാതാക്കളുടെ ചിലവ് കുറയ്ക്കുന്നതും അവരുടെ ആവശ്യങ്ങളോട് വിധേയത്വമുള്ളതുമാണ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമെന്നും ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണുകളില്‍ അനിയന്ത്രിത സ്വാതന്ത്ര്യം അത് നല്‍കുന്നുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു.

അടുത്തയാഴ്ച യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ വൈറ്റ് ഹൗസ് സന്ദര്‍ശനം നടത്താനിരിക്കെയാണ് പിഴ ചുമത്തിക്കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. ഇത് അമേരിക്കയുമായുള്ള ബന്ധത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാനിടയുണ്ട്. നാറ്റോ സമ്മേളനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടി ഗൂഗിളിനെതിരെയുള്ള വിധി ഒരാഴ്ച വൈകിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Other News

 • ഒരു ലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകളുടെ ഐടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ടിസിഎസ്
 • ആദ്യപാദ സാമ്പത്തിക വളര്‍ച്ച ചൈനക്ക് പ്രതീക്ഷയേകുന്നു
 • ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാൻഎട്ട്‌ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് അമേരിക്ക എടുത്തുകളയുന്നു
 • ഇ-വാഹന ഭാഗങ്ങൾ കൂടുതൽ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ'യാവും
 • മല്യയും നിരവും മാത്രമല്ല, ആകെ 36 ബിസിനസുകാര്‍ ചാടിപ്പോയി
 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
 • Write A Comment

   
  Reload Image
  Add code here