കോസ്റ്റ്കോ ഒന്റാരിയോവില്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു
Thu,Jul 19,2018

ടൊറന്റോ: ഇനി മുതല്‍ കോസ്റ്റ്കോ വെയര്‍ഹൗസില്‍ പാര്‍ക്കിംഗ് സ്പെസ് ലഭ്യമാകാതെ വിഷമിക്കേണ്ട. ഹോള്‍സെയില്‍ ഭീമനായ കോസ്്റ്റ്കോ കാനഡയില്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു. ഇതോടെ ഓര്‍ഡര്‍ ചെയ്യുന്ന പക്ഷം കോസ്റ്റക്കോയുടെ പലചരക്ക് സാധനങ്ങള്‍ നിങ്ങളുടെ വാതില്‍ പടിയില്‍ എത്തും.
ബുധനാഴ്ചയാണ് കോസ്റ്റകോ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചത്. പലചരക്കുവ്യാപാരത്തിലേക്ക് ആമസോണിന്റെ കടന്നുവരവ് പ്രതീക്ഷിച്ചാണ് കമ്പനിയുടെ പുതിയ നീക്കം. യു.എസില്‍ നേരത്തെ ഓണ്‍ലൈന്‍ സേവനമുണ്ട്.
യു.എസിലെ വിജയം കാനഡയിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കോസ്റ്റോ കാനഡ സീനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ഡ്രി ബ്രീന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ തെക്കന്‍ ഒന്റാരിയോയില്‍ മാത്രമായിരിക്കും സേവനങ്ങള്‍ ലഭ്യമാവുക.
ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയതോടെ ഒന്റാരിയോവില്‍ ധാരാളം പേര്‍ക്ക് തൊഴില്‍ നല്കാന് സാധിക്കുമെന്നാണ് കരുതുന്നതെന്നും ബ്രീന് പറഞ്ഞു.