സിലിക്കണ്‍വാലിയില്‍ ടെക്ക് ജീവനക്കാരുടെ കൂട്ടായ്മ മാനേജ്‌മെന്റ് നയങ്ങളെ സ്വാധീനിക്കുന്നു, പെന്റഗണിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും ഇവര്‍ ഗൂഗിളിനെ പിന്തിരിപ്പിച്ചു

Wed,Jul 18,2018


സാന്‍ഫ്രാന്‍സിസ്‌ക്കോ:സിലിക്കണ്‍ വാലിയിലെ ഐ.ടി പ്രൊഫഷണലുകള്‍ ബാഹ്യഗ്രൂപ്പുകളുടെ സഹായത്താല്‍ ആക്ടിവിസത്തിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ കമ്പനികളായ ഗൂഗിള്‍,മൈക്രോസോഫ്റ്റ്, ആമസോണ്‍ എന്നിവയിലെ ഐടി പ്രൊഫഷണലുകളാണ് വിവിധ തൊഴിലാളി സംഘടനകളുടെ പ്രേരണയില്‍ മാനേജിമെന്റിനെ സ്വാധീനിക്കാനായി സംഘടിക്കുന്നത്.ടെക് ജീവനക്കാരുടെ സംഘടന, coworker.org തുടങ്ങിയവയും അംഗീകൃത സംഘടനകളായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍,ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്നീ സംഘടനകളും സിലിക്കണ്‍വാലിയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മിക്കവാറും ഐ.ടി പ്രൊഫഷണലുകള്‍ ഇവയിലേതെങ്കിലും സംഘടനയില്‍ അംഗമാണ്. മാനേജ്‌മെന്റ് നയങ്ങളെ സ്വാധീനിക്കാന്‍ തൊഴിലാളികളുടെ ഈ കൂട്ടായ്മയ്ക്ക് സാധിക്കുന്നു എന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞമാസം പെന്റഗണിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും ഗൂഗിളിനെ പിന്തിരിപ്പിക്കാന്‍ തൊഴിലാളി കൂട്ടായ്മയ്ക്ക് സാധിച്ചു. 4000 ജീവനക്കാര്‍ ഒപ്പുവച്ച പ്രമേയമാണ് ഇത് സംബന്ധിച്ച് അവകാശ സംഘടനകള്‍ ഗൂഗിള്‍ മാനേജ്‌മെന്റിന് കൈമാറിയത്. തങ്ങള്‍ക്ക് അധികാരമുണ്ടെന്നും അത് പ്രയോഗിച്ച് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുന്നുവെന്നുമാണ് ഇതിനെക്കുറിച്ച് കൂട്ടായ്മ അംഗമായ ടൈലര്‍ ബ്രീസാച്ചറുടെ പ്രതികരണം.

ഇടവേളകളില്‍ ടെക്ക് പ്രൊഫഷണലുകള്‍ യോഗം ചേരുന്നതും ടെര്‍മിനേറ്റ് ചെയ്യാന്‍ സാധ്യതയുള്ള സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി വാദിക്കുന്നതും ഇവിടെ പതിവായിരിക്കയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2015 ല്‍ അന്‍പതുപേരുമായി രൂപം കൊണ്ട ടെക്ക് വര്‍ക്കേഴ്‌സ് യൂണിയന്‍ പിന്നീട് വളര്‍ന്ന് പന്തലിക്കുകയും 2016 ലെ പ്രസിഡന്റ് ഇലക്ഷനിലും മറ്റും പ്രവര്‍ത്തിക്കുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപകരണങ്ങള്‍ പെന്റഗണിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പെറ്റീഷനു പിറകെ ഭാവിയില്‍ എന്ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യണം എന്ന കാര്യത്തില്‍ യൂണിയന്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മാനേജ്‌മെന്റിനെ ബോധിപ്പിച്ചു.

സമാനമായ പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രമുഖ കമ്പനികളായ ആമസോണിലും മൈക്രോസോഫ്റ്റിലും സജീവമാണ്. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് ഫേഷ്യല്‍ റെക്കഗനിഷന്‍ സംവിധാനങ്ങള്‍ വിലക്കുന്നതിനെതിരെ ആമസോണ്‍ ജീവനക്കാര്‍ മാനേജ്‌മെന്റിന് കത്തയച്ചത് ഉദാഹരണം. മെക്‌സിക്കോ ബോര്‍ഡറില്‍ കുടുംബാംഗങ്ങളെ മാറ്റി താമസിപ്പിക്കുന്ന യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെതിരെ മൈക്രോസോഫ്റ്റിലെ ജീവനക്കാരും ശബ്ദമുയര്‍ത്തി.

ധാര്‍മ്മികതയും ജീവനക്കാരുടെ പിന്തുണയും നഷ്ടപ്പെടുന്ന പക്ഷം കമ്പനികള്‍ക്ക് കഷ്ടകാലമായിരിക്കുമെന്നാണ് ഇത് സംബന്ധിച്ച് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ഹ്യമേയ്ന്‍ ടെക്‌നോളജി വക്താവ് ലിന്‍ ഫോക്‌സ് പ്രതികരിച്ചത്.

Other News

 • അസംസ്‌കൃത എണ്ണവില കുതിക്കുന്നു; ബാരലിന് 81.45 ഡോളറായി
 • ഹോട്ട്‌സ്റ്റാറിന്റെ ചീഫ് അജിത് മോഹന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായി ചുമതലയേല്‍ക്കും
 • വായ്പ കുടിശിക 5000 കോടി: സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി
 • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിയുന്നു
 • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
 • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
 • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • Write A Comment

   
  Reload Image
  Add code here