മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ആവശ്യപ്പെട്ട് ജര്‍മ്മനിയിലെ ആമസോണ്‍ ജീവനക്കാര്‍ തുടങ്ങിയ സമരം സ്‌പെയ്‌നിലേക്കും പോളണ്ടിലേക്കും വ്യാപിക്കുന്നു

Wed,Jul 18,2018


ഫ്രങ്ക്ഫര്‍ട്ട്: മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ആവശ്യപ്പെട്ട് ആമസോണ്‍ ജര്‍മ്മനിയിലെ ഗോഡൗണില്‍ ജീവനക്കാര്‍ നടത്തിയ സമരം സ്‌പെയ്‌നിലേക്കും പോളണ്ടിലേക്കും വ്യാപിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ ആമസോണ്‍ കോടികളുടെ വില്‍പ്പന പ്രതീക്ഷിച്ച് പ്രൈം ഡേ ഓഫര്‍ കൊണ്ടുവന്ന ദിവസം തന്നെയാണ് തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടത്.

വെര്‍ഡി സര്‍വീസ് യൂണിയന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ ഏകദിന തൊഴില്‍ മുടക്ക് സമരം നടന്നപ്പോള്‍ സ്‌പെയ്‌നില്‍ അത് മൂന്നുദിവസം നീളും. പോളണ്ടില്‍ അധിക ജോലി ബഹിഷ്‌ക്കരിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

അതേസമയം ജര്‍മ്മനിയില്‍ 12,000 തൊഴിലാളികള്‍ മാത്രമാണ് സമരത്തിലേര്‍പ്പെട്ടതെന്നും പ്രൈം ഡേ ഡെലിവറിയെ സമരം ബാധിച്ചിട്ടില്ലെന്നും ആമസോണ്‍ കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ജോലിയില്‍ ചേരുന്ന ആദ്യ ദിവസം തൊട്ടുതന്നെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ആനുകൂല്യവും ലഭിക്കുന്നുണ്ടെന്നും സ്ഥിരം ജീവനക്കാരന്‍ മണിക്കൂറില്‍ 12.22 യൂറോ കൈപറ്റുന്നുണ്ടെന്നും പത്രക്കുറിപ്പ് വിശദീകരിക്കുന്നു.

Other News

 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • Write A Comment

   
  Reload Image
  Add code here