ഐ.ഡി.ബി.ഐ. ബാങ്ക് ഏറ്റെടുക്കല്‍: എല്‍.ഐ.സി. ബോര്‍ഡ് യോഗം അംഗീകാരം നല്‍കി

Mon,Jul 16,2018


ന്യൂഡല്‍ഹി: ഐ.ഡി.ബി.ഐ. ബാങ്കില്‍ ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയര്‍ത്തുന്നതിന് എല്‍.ഐ.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കി. കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് ഇക്കാര്യം അറിയിച്ചത്.

ബോഡിന്റെ അംഗീകാരമായതോടെ ഏറ്റെടുക്കലിന് അനുമതി തേടി എല്‍.ഐ.സി. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യെ സമീപിക്കും. ഇടപാടിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നേരത്തേ അനുമതി നല്‍കിയിരുന്നു.

ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ നഷ്ടത്തില്‍ കഴിയുന്ന പൊതുമേഖലാ ബാങ്കിന് 10,000 മുതല്‍ 13,000 കോടി രൂപയുടെ മൂലധന ലഭ്യതയുണ്ടാകും. രാജ്യത്താകെ 2000 ശാഖകളാണ് ഐ.ഡി.ബി.ഐ. ബാങ്കിനുള്ളത്.

ബാങ്കില്‍ എല്‍.ഐ.സി.ക്ക് 10.82 ശതമാനം ഓഹരിപങ്കാളിത്തമാണ് ഇപ്പോഴുള്ളത്. നിലവിലെ ചട്ടങ്ങളനുസരിച്ച് ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ലിസ്റ്റ് ചെയ്ത സ്ഥാപനത്തില്‍ 15 ശതമാനത്തിലധികം ഓഹരികള്‍ പാടില്ല.

Other News

  • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
  • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
  • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
  • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
  • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
  • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
  • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
  • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
  • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
  • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
  • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
  • Write A Comment

     
    Reload Image
    Add code here