ഹെല്‍ത്ത് കെയര്‍ ശൃംഖല: ആമസോണും ജെപി മോര്‍ഗനും ബെര്‍ക് ഷെയറും കൈകോര്‍ക്കുന്നു

Mon,Jul 16,2018


ന്യൂഡല്‍ഹി: ലോകത്തെ മൂന്ന് വമ്പന്‍ കമ്പനികള്‍ചേര്‍ന്ന് ഹെല്‍ത്ത് കെയര്‍ കമ്പനി രൂപവല്‍ക്കരിക്കുന്നു. പ്രമുഖ സര്‍ജനും മെഡിക്കല്‍ പ്രൊഫസറുമായ അതുല്‍ ഗവാന്‍ഡെയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. പ്രശസ്ത നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ബെര്‍ക് ഷെയര്‍ ഹാത് വെ, ആമസോണ്‍ ഡോട്ട് കോം, ജെപി മോര്‍ഗന്‍ എന്നീ കമ്പനികളുടെ കണ്‍സോര്‍ഷമാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് രൂപം നല്‍കുന്നത്.

ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനി ഈ മൂന്ന് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കുവേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിക്കുക. മൂന്ന് കമ്പനികളിലുമായി പത്തുലോക്ഷത്തോളം ജീവനക്കാരുണ്ട്. ആമസോണിന്റെ സാങ്കേതിക സാധ്യതകളും ഇന്ത്യന്‍ വംശജനായ അതുല്‍ ഗവാന്‍ഡെയുടെ സര്‍ജിക്കല്‍ മികവും കമ്പനിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ബ്രിഗാമിലെ സ്ത്രീകളുടെ ആശുപത്രിയില്‍ ജനറല്‍ ആന്റ് എന്റോക്രൈന്‍ സര്‍ജറി വിഭാഗത്തിലാണ് അതുല്‍ ഗവാന്‍ഡെ ജോലിചെയ്യുന്നത്. ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറുമാണ്. ആശുപ്രതികളുടെ ശൃംഖലതന്നെ കെട്ടിപ്പടുക്കാനാണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. ചികിത്സാചെലവിലുണ്ടാകുന്ന വന്‍തോതിലുള്ള വര്‍ധന ചെറുക്കാന്‍ ഈകൂട്ടുകെട്ട് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

Other News

 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • Write A Comment

   
  Reload Image
  Add code here