വിലകുറച്ചുവിറ്റാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ചില്ലറ വ്യാപാരികളോട് ആപ്പിള്‍

Mon,Jul 16,2018


പരമാവധി ചില്ലറ വിലയിൽ തന്നെ ഐ ഫോൺ ഉൾപ്പെടെയുള്ള തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കണമെന്നും അല്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുമെന്നും ചില്ലറ വ്യാപാരികളോട് ആപ്പിളിന്റെ മുന്നറിയിപ്പ്. മൊത്ത വ്യാപാരികളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ആപ്പിൾ ഉത്പന്നങ്ങൾ ചില്ലറ വ്യാപാരികൾ വിലക്കുറവിൽ വിൽക്കുന്നത് ബ്രാൻഡ് പ്രതിച്ഛായ മോശമാക്കുമെന്ന് കരുതിയാണ് നടപടി.

അമേരിക്കയിലെ അതേ രീതിയിൽ പരമാവധി ചില്ലറ വില (എം.ആർ.പി.) യ്ക്കു തന്നെയാണ് ഉത്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതെന്നും കമ്പനി ഉറപ്പാക്കും. ആപ്പിളിന്റെ കൺസ്യൂമർ പ്രൊമോഷന്റെ ഭാഗമായി മുമ്പ് റീട്ടെയ്‌ലർമാർ ഉത്പന്നങ്ങൾ ഡിസ്‌കൗണ്ടിൽ വിറ്റഴിച്ചിരുന്നു.

വിൽപ്പന ശരിയായ രീതിയിലാണ് കടകളിൽ നടക്കുന്നതെന്ന് ഉറപ്പാക്കാൻ ഒരു ടീമിനെയും കമ്പനി നിയോഗിക്കും. അതിനിടെ, ആപ്പിൾ ഇന്ത്യയുടെ സെയിൽസ് വിഭാഗത്തിൽനിന്ന് സെയിൽസ് മേധാവിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അടുത്തിടെ രാജിവച്ചിരുന്നു.

Other News

 • അസംസ്‌കൃത എണ്ണവില കുതിക്കുന്നു; ബാരലിന് 81.45 ഡോളറായി
 • ഹോട്ട്‌സ്റ്റാറിന്റെ ചീഫ് അജിത് മോഹന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായി ചുമതലയേല്‍ക്കും
 • വായ്പ കുടിശിക 5000 കോടി: സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി
 • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിയുന്നു
 • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
 • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
 • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • Write A Comment

   
  Reload Image
  Add code here