തങ്ങളുടെ 200 ബില്ല്യണ്‍ ഉത്പന്നങ്ങള്‍ക്ക് കൂടി തീരുവ ചുമത്താനുള്ള യു.എസ് നീക്കത്തിനെതിരെ ചൈന ലോകവ്യാപാര സംഘടനയില്‍ പരാതി നല്‍കി

Mon,Jul 16,2018


ജനീവ: തങ്ങളുടെ 200 ബില്ല്യണ്‍ ഡോളര്‍ ഉത്പന്നങ്ങള്‍ക്ക് കൂടി ഇറക്കുമതി തീരുവ ചുമത്താനുള്ള യു.എസ് നീക്കത്തിനെതിരെ ചൈന ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കി. നേരത്തെ തങ്ങളുടെ 34 ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്തിയപ്പോഴും ചൈന ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തിരിച്ച് യു.എസ് ഉത്പന്നങ്ങള്‍ക്ക് മുകളില്‍ ചൈന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൂടുല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പെടുത്തുമെന്ന് ട്രമ്പ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയത്.

00 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങളാണ് ലക്ഷ്യമെന്നും യു.എസ് വ്യക്തമാക്കി. അതേസമയം യു.എസ് കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നപക്ഷം തിരിച്ചടിക്കുമെന്ന് ചൈനയും പ്രഖ്യാപിച്ചിരുന്നു. യു.എസിന്റെ പുതിയ പ്രഖ്യാപനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ചൈന പ്രശ്‌നം ലോക വ്യാപാര സംഘടനയില്‍ അവതരിപ്പിക്കുമെന്ന് അന്നു തന്നെ പറഞ്ഞിരുന്നു. യു.എസ് ഭീഷണി യാഥാര്‍ത്ഥ്യമാകുന്ന പക്ഷം തങ്ങളും ഇറക്കുമതി തീരുവ കൂടുതല്‍ ഉത്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പുകയില, രാസപദാര്‍ത്ഥങ്ങള്‍, സ്റ്റീല്‍,അലുമിനീയം തുടങ്ങിയ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കൂടി ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യു.എസ് ഭീഷണി. കാര്‍ ടയറുകള്‍, ഫര്‍ണീച്ചറുകള്‍,മരപ്പടികള്‍,ഹാന്റ് ബാഗ്,സ്യൂട്ട്‌കേസുകള്‍, വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ബെയ്‌സ്‌ബോള്‍ ഗ്ലൗവ്, കാര്‍പെറ്റ്,വാതിലുകള്‍,ബൈസിക്കിളുകള്‍, ടോയ്‌ലറ്റ് പേപ്പര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയും യു.എസിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ചൈന അന്യായവ്യാപാരം അവസാനിപ്പിക്കുമെന്ന പ്രതീക്ഷ ട്രമ്പ് ഭരണകൂടം വച്ചുപുലര്‍ത്തിയിരുന്നുവെന്നും അവരില്‍ നിന്നും അങ്ങിനെയൊരു നീക്കം കാണാത്ത സാഹചര്യത്തില്‍ ഇറക്കുമതി തീരുവ ചുമത്തുകയല്ലാതെ വേറെ വഴിയില്ലെന്നും യു.എസിന്റെ വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ത്തൈസര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം തിരിച്ചടിക്കാനാണ് ചൈന ശ്രമിച്ചത്. അത് നീതീകരിക്കത്തക്ക നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News

  • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
  • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
  • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
  • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
  • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
  • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
  • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
  • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
  • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
  • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
  • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
  • Write A Comment

     
    Reload Image
    Add code here