പൗഡര്‍ കാൻസറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് മുപ്പത്തിരണ്ടായിരം കോടി പിഴ

Sat,Jul 14,2018


വാഷിങ്ടണ്‍: ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാൻസര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതി പിഴ വിധിച്ചത്.

വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡറാണ് കാൻസറിന് കാരണമായതെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി. ഈ വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാനിയര്‍ കൂട്ടിച്ചേര്‍ത്തു.

വിധി നിരാശാജനകമാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പ്രതികരിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോൺസൺ ആന്‍ഡ് ജോൺസൺ നിഷേധിച്ചു. വിവിധ പരിശോധനകളിൽ പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നധ്യം കണ്ടെത്താനായില്ലെന്നതും കമ്പനി വിശദീകരിച്ചു. മാത്രമല്ല ആസ്ബറ്റോസ് കാൻസറിന് കാരണമാകുമെന്നുമുള്ള കാര്യം തെറ്റാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. നേരത്തെയും സമാനമായ കേസുകളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് കോടതി ഭീമന്‍ പിഴകള്‍ ചുമത്തിയിട്ടുണ്ട്.

Other News

  • മിനിമം കൂലി 9,750 രൂപ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും
  • ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഏഷ്യ
  • തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ കെഎസ്‌ഐഡിസിയ്‌ക്കൊപ്പം അദാനിയും ജിഎംആറും കൂടി രംഗത്ത്
  • മൂന്നാം പാദ പ്രവര്‍ത്തനഫലം; ഇന്ത്യന്‍ കോര്‍പറേറ്റ് ലാഭത്തില്‍ ഇടിവ്
  • കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യവിമാന കമ്പനിയുടെ നിയന്ത്രണം എത്തിഹാദിന്റെ കൈകളിലേക്ക്‌
  • ശരീരത്തിന്റെ പൊതു അളവുകോലുകള്‍ രേഖപ്പെടുത്തിയ ദേശീയ പട്ടിക രൂപപ്പെടുത്താന്‍ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മന്ത്രാലയം!
  • പാക്കിസ്ഥാന്‍ ദീര്‍ഘകാല സുഹൃത്തെന്ന് സൗദി; ഇരുരാജ്യങ്ങളും ചേര്‍ന്ന് 20 ബില്യന്‍ ഡോളറിന്റെ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു
  • ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതി
  • ഒപെക് ഉത്പാദനം കുറച്ചു: ക്രൂഡ് വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി
  • നിസ്സാന്റെ മുന്‍ ചെയര്‍മാനെ ജയിലിലയച്ചതിനുപിന്നിലെ 'ഇന്ത്യന്‍ കരങ്ങള്‍'
  • മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പയ്‌നുകളുമായി, വിട്ടുവീഴ്ചകളില്ലാതെ ട്രമ്പും മോഡിയും
  • Write A Comment

     
    Reload Image
    Add code here