മൊബൈല്‍ സേവന ദാതാക്കളെ സ്വാധീനിച്ച് വില്‍പ്പന വര്‍ധിപ്പിച്ചെന്ന് ആപ്പിളിനെതിരെ ആരോപണം

Wed,Jul 11,2018


ടോക്കിയോ: മൊബൈല്‍ സേവന ദാതാക്കളെ സ്വാധീനിച്ച് വില്‍പ്പന വര്‍ധിപ്പിച്ചതായി ആപ്പിള്‍ കമ്പനിയ്‌ക്കെതിരെ ജപ്പാനില്‍ ആരോപണം. തെരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ അവകാശത്തെ ധ്വംസിച്ച് സേവനധാതാക്കളും ആപ്പിള്‍ ഐഫോണ്‍ കമ്പനിയുമായി ഒത്തുകളിച്ചെന്ന് കണ്ടെത്തിയിരിക്കുന്നത് ജപ്പാന്‍ ഫെയര്‍ ട്രേഡ് കമ്മീഷനാണ്.

സേവനദാതാക്കളായ എന്‍ടിടി ഡോക്കോമോ,കെഡിഡിഐ കോര്‍പ്പറേഷന്‍,സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപങ്ങളെ സ്വാധീനിച്ച് ഐഫോണിന് സബ്‌സിഡി നല്‍കാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു. ഇതോടെ കുറഞ്ഞ കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ നല്‍കാന്‍ ഈ കമ്പനികള്‍ക്ക് സാധിക്കാതെവന്നു.

2016 മുതല്‍ ആപ്പിളിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന കമ്മീഷന്‍ പക്ഷെ ഇതുവരെ കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. തങ്ങളുടെ വ്യാപാര പദ്ധതികള്‍ പുനരാവിഷ്‌ക്കരിക്കുമെന്ന് ആപ്പിള്‍ ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് ജപ്പാന്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാതിരുന്നത്.

Other News

 • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
 • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
 • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
 • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
 • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
 • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
 • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • Write A Comment

   
  Reload Image
  Add code here