വ്യാപാരയുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന മുന്നറിയിപ്പുമായി യു.എസ്; 200 ബില്ല്യണ്‍ ഡോളര്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭീഷണി

Wed,Jul 11,2018


വാഷിങ്ടണ്‍: ചൈനയുമായുള്ള വ്യാപാരത്തില്‍ കൂടുതല്‍ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ട്രമ്പ് ഭരണകൂടം. നേരത്തെ ചില ഉത്പന്നങ്ങള്‍ക്ക് ചുമത്തിയ ഇറക്കുമതി തീരുവ കൂടുതല്‍ ഉത്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ചൊവ്വാഴ്ച അധികതര്‍ മുന്നറിയിപ്പ് നല്‍കി. 200 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങളാണ് യു.എസിന്റെ ലക്ഷ്യം. യു.എസ് കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നപക്ഷം ചൈന തിരിച്ചടിക്കുമെന്ന് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അങ്ങിനെസംഭവിക്കുകയാണെങ്കില്‍ വ്യാപാരയുദ്ധം രൂക്ഷമാവുകയും ആഗോളസമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്യും. അതേസമയം യു.എസിന്റെ പുതിയ പ്രഖ്യാപനത്തില്‍ ചൈന ഞെട്ടല്‍ രേഖപ്പെടുത്തി. പ്രശ്‌നം ലോക വ്യാപാര സംഘടനയില്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞ ചൈനീസ് അധികൃതര്‍ എങ്ങിനെ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയില്ല. അതേസമയം യു.എസ് ഭീഷണി യാഥാര്‍ത്ഥ്യമാകുന്ന പക്ഷം തങ്ങളും ഇറക്കുമതി തീരുവ കൂടുതല്‍ ഉത്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പുകയില, രാസപദാര്‍ത്ഥങ്ങള്‍, സ്റ്റീല്‍,അലുമിനീയം തുടങ്ങിയ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കൂടി ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യു.എസ് ഭീഷണി. കാര്‍ ടയറുകള്‍, ഫര്‍ണീച്ചറുകള്‍,മരപ്പടികള്‍,ഹാന്റ് ബാഗ്,സ്യൂട്ട്‌കേസുകള്‍, വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ബെയ്‌സ്‌ബോള്‍ ഗ്ലൗവ്, കാര്‍പെറ്റ്,വാതിലുകള്‍,ബൈസിക്കിളുകള്‍, ടോയ്‌ലറ്റ് പേപ്പര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയും യു.എസിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ചൈന അന്യായവ്യാപാരം അവസാനിപ്പിക്കുമെന്ന പ്രതീക്ഷ ട്രമ്പ് ഭരണകൂടം വച്ചുപുലര്‍ത്തിയിരുന്നുവെന്നും അവരില്‍ നിന്നും അങ്ങിനെയൊരു നീക്കം കാണാത്ത സാഹചര്യത്തില്‍ ഇറക്കുമതി തീരുവ ചുമത്തുകയല്ലാതെ വേറെ വഴിയില്ലെന്നും യു.എസിന്റെ വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ത്തൈസര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം തിരിച്ചടിക്കാനാണ് ചൈന ശ്രമിച്ചത്. അത് നീതീകരിക്കത്തക്ക നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച 34 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വാഷിങ്ടണ്‍ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. തുടര്‍ന്ന് സമാനതുകയ്ക്കുള്ള ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തി ചൈന തിരിച്ചടിച്ചു. ഇത് യു.എസിനെ പ്രകോപിപ്പിക്കുകയായിരുന്നു.

Other News

  • ഇന്ത്യൻ സമ്പദ്ഘടന അടുത്ത സാമ്പത്തിക വർഷം 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി
  • കുംഭമേളയില്‍നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് 1.2 ലക്ഷം കോടി രൂപ
  • ജിയോയുമായി മുകേഷ് അംബാനി ഓണ്‍ലൈന്‍ ചില്ലറവില്‍പ്പന രംഗത്തേക്ക്
  • ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്
  • ഭ​ര​ണ​പ്ര​തി​സ​ന്ധി;ട്രമ്പ്​ ലോ​ക​സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ല്ല
  • മോഡി സര്‍ക്കാര്‍ ഭരിച്ച നാലര വര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയായി
  • ആമസോണില്‍ വില്‍പനയ്ക്ക് വെച്ച ഫെയ്‌സ്ബുക്കിന്റെ 'പോര്‍ട്ടല്‍' സ്മാര്‍ട് സ്‌ക്രീനിന് സ്വന്തം ജീവനക്കാരുടെ തന്നെ അഞ്ച് സ്റ്റാര്‍ റേറ്റിങും മികച്ച അഭിപ്രായവും
  • സുഗന്ധവ്യഞ്ജന ഗുണനിലവാരം: കോഡക്‌സ് കമ്മിറ്റിയുടെ നാലാം യോഗം കേരളത്തില്‍
  • ബൈജൂസ് അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു
  • തലച്ചോറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന അത്ഭുത പദ്ധതിയുമായി ഇലോണ്‍ മസ്‌ക്
  • തെരഞ്ഞെടുപ്പ് നോട്ടമിട്ട് ബി.ജെ.പി വീണ്ടും;ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും
  • Write A Comment

     
    Reload Image
    Add code here