വ്യാജപ്രചാരണം: കല്യാണ്‍ ജ്വല്ലറിയുടെ ഹര്‍ജിയില്‍ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ക്ക്‌ നോട്ടീസ്

Tue,Jul 10,2018


കൊച്ചി: വ്യാജപ്രചാരണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കല്യാണ്‍ ജ്വല്ലറി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സാമൂഹിക മാധ്യമങ്ങള്‍ക്കും ഹൈക്കോടതി നോട്ടീസയച്ചു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ക്കുമാണ് നോട്ടീസ് അയച്ചത്. ഉടന്‍ മറുപടി നല്‍കണമെന്നാണ് ആവശ്യം.

സാമൂഹികമാധ്യമങ്ങളിലെ വ്യാജസന്ദേശം നിയന്ത്രിക്കാന്‍ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കല്യാണ്‍ ജ്വല്ലേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. വീഡിയോ ഉള്‍പ്പടെയുള്ള വ്യാജ സന്ദേശങ്ങള്‍ നീക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. യുട്യൂബിലും ഫെയ്‌സബുക്കിലും പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ലീഗല്‍ ഹെഡ് അഡ്വ. മഹേഷ് സഹസ്രനാമന്‍ വ്യക്തമാക്കി.

കുവൈത്തിലുള്ള വ്യക്തിയാണ് അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് കരുതുന്നത്. അത് ബിസിനസ് രംഗത്തെ എതിരാളികളുടെ പ്രേരണമൂലമാകാം. കുവൈത്ത് സര്‍ക്കാര്‍ തങ്ങളുടെ പേരില്‍ ഇതുവരെ ഒരുനടപടിയും എടുത്തിട്ടില്ല. യുട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിലെ സന്ദേശങ്ങളുടെ കാര്യത്തില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയാണ്. യുട്യൂബ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് കാലിഫോര്‍ണിയയിലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും വാദമുണ്ട്.

Other News

 • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
 • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
 • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
 • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
 • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
 • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
 • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • Write A Comment

   
  Reload Image
  Add code here