സാംസങ്ങിന്റെ ലോകത്തെ ഏറ്റവും വലിയ നിര്‍മ്മാണയൂണിറ്റ് നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു

Tue,Jul 10,2018


നോയിഡ: ദക്ഷിണകൊറിയന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ സാംസങിന്റെ പുതിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ കേന്ദ്രമാണിത്. നാല് വര്‍ഷം മുമ്പ് തുടക്കം കുറിച്ച മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ ഇന്ത്യ ഇതോടെ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ കേന്ദ്രമായിത്തീര്‍ന്നുവെന്ന് പ്രധാനമന്ത്രി പ്രഖ്യപിച്ചു. ഇന്ത്യയിലെ വാര്‍ഷിക ഉത്പാദന ശേഷി 6.7 കോടിയില്‍ നിന്നും 12 കോടിയിലേക്ക് എത്തിക്കാനാണ് പുതിയ നിര്‍മാണയൂണിറ്റ് സ്ഥാപിക്കുന്നതിലൂടെ സാംസങ് ലക്ഷ്യമിടുന്നത്. അതായത് 2020 ഓടെ മാസം ഒരുകോടി ഫോണുകള്‍ നിര്‍മ്മിക്കാനാണ് സാംസങിന്റെ പദ്ധതി. ഇന്ത്യയില്‍ നിര്‍മിച്ച 30 ശതമാനം ഫോണുകള്‍ കയറ്റുമതി ചെയ്യും.

ഇന്ത്യയില്‍ ആകമാനം 120 ഓളം മൊബൈല്‍ ഫോണ്‍ നിര്‍മാണ കേന്ദ്രങ്ങളുണ്ടെന്നും അതില്‍ 50 ശതമാനവും സ്ഥിതി ചെയ്യുന്നത് നോയിഡയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ 70000 ഓളം ആളുകള്‍ക്ക് സാംസങ് തൊഴില്‍ നല്‍കുന്നുണ്ട്. പുതിയ പ്ലാന്റില്‍ 1000 ല്‍ അധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. അതേസമയം വലിയ നിര്‍മാണ യൂണിറ്റാണ് പ്രവര്‍ത്തനമാരംഭിക്കുന്നത് എങ്കിലും സ്മാര്‍ട്‌ഫോണുകളുടെ വിലയില്‍ കുറവുണ്ടാവില്ലെന്ന് കമ്പനി വ്യക്തമാക്കി. അടുത്തിടെ വില വര്‍ധനവൊനന്നും ഉണ്ടായിട്ടില്ലാത്തതും നികുതിയില്‍ മാറ്റമില്ലാത്തതും കമ്പനി ഇതില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ നിന്നു തന്നെ സാംസങ് സ്മാര്‍ട്‌ഫോണുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാനാണ് കമ്പനി പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്.

Other News

 • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
 • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
 • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
 • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
 • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
 • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
 • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • Write A Comment

   
  Reload Image
  Add code here