ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയതിനെതിരെ സൈറസ്​ മിസ്​ട്രി നല്‍കിയ ഹര്‍ജികോടതി തള്ളി

Mon,Jul 09,2018


മുംബൈ: ടാറ്റ സണ്‍സിന്റെ ചെയർമാൻ സ്​ഥാനത്തു നിന്ന്​ തന്നെ നീക്കം ചെയ്​തത്​ അനധികൃതമായാണെന്ന്​ കാണിച്ച്​ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്​ സൈറസ്​ മിസ്​ട്രി നൽകിയ ഹര്‍ജി തള്ളി. എക്​സിക്യൂട്ടീവ്​ ചെയർമാനെ നീക്കം ചെയ്യാനുള്ള അധികാരം ഡയറക്​ടർ ബോർഡിനുണ്ടെന്നും മിസ്​ട്രിയിലുള്ള വിശ്വാസം ഡയറക്​ടർ ബോർഡിനും അംഗങ്ങൾക്കും നഷ്​ടമായതിനാലാണ്​ നീക്കം ചെയ്​തതെന്നും ട്രൈബ്യൂണൽ അറിയിച്ചു.

2016 ഒക്​ടോബർ 24 നാണ്​ മിസ്​ട്രിയെ ടാറ്റാ സൺസ്​ ചെയർമാൻ സ്​ഥാനത്തു നിന്ന്​ പുറത്താക്കുന്നത്​. ടാറ്റ ​ഗ്രൂപ്പി​ന്റെ മറ്റ്​ കമ്പനികളിൽ നിന്നും മിസ്​ട്രിയെ പുറത്താക്കാൻ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. തുടർന്ന്​ ആറ്​ കമ്പനി ബോർഡുകളിൽ നിന്ന്​ മിസ്​ട്രി രാജിവെക്കുകയും ചെയ്​തു.

ടാറ്റാ സൺസിൽ ദുർഭരണമാണെന്നും തന്നെ പുറത്താക്കിയതിന്​ പിറകിൽ ചെറിയ ഒാഹരി പങ്കാളികളുടെ സമ്മർദവും ടാറ്റാ ട്രസ്​റ്റി​ന്റെ അമിത ഇടപെടലുമാണെന്നും മിസ്​ട്രി ആരോപിച്ചിരുന്നു.

Other News

  • മിനിമം കൂലി 9,750 രൂപ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും
  • ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഏഷ്യ
  • തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ കെഎസ്‌ഐഡിസിയ്‌ക്കൊപ്പം അദാനിയും ജിഎംആറും കൂടി രംഗത്ത്
  • മൂന്നാം പാദ പ്രവര്‍ത്തനഫലം; ഇന്ത്യന്‍ കോര്‍പറേറ്റ് ലാഭത്തില്‍ ഇടിവ്
  • കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യവിമാന കമ്പനിയുടെ നിയന്ത്രണം എത്തിഹാദിന്റെ കൈകളിലേക്ക്‌
  • ശരീരത്തിന്റെ പൊതു അളവുകോലുകള്‍ രേഖപ്പെടുത്തിയ ദേശീയ പട്ടിക രൂപപ്പെടുത്താന്‍ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മന്ത്രാലയം!
  • പാക്കിസ്ഥാന്‍ ദീര്‍ഘകാല സുഹൃത്തെന്ന് സൗദി; ഇരുരാജ്യങ്ങളും ചേര്‍ന്ന് 20 ബില്യന്‍ ഡോളറിന്റെ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു
  • ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതി
  • ഒപെക് ഉത്പാദനം കുറച്ചു: ക്രൂഡ് വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി
  • നിസ്സാന്റെ മുന്‍ ചെയര്‍മാനെ ജയിലിലയച്ചതിനുപിന്നിലെ 'ഇന്ത്യന്‍ കരങ്ങള്‍'
  • മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പയ്‌നുകളുമായി, വിട്ടുവീഴ്ചകളില്ലാതെ ട്രമ്പും മോഡിയും
  • Write A Comment

     
    Reload Image
    Add code here