ഒപെക് രാഷ്ട്രങ്ങള്‍ ഉത്പാദനം വര്‍ധിപ്പിക്കും; എണ്ണവില ഇടിയാന്‍ സാധ്യത

Wed,Jun 13,2018


സിംഗപ്പൂര്‍: ഉത്പാദനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഒപെക് രാഷ്ട്രങ്ങള്‍ അയവ് വരുത്തിയതോടെ എണ്ണ വിലയില്‍ ഇടിവുണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വിതരണം വര്‍ധിപ്പിച്ചതോടെ യു.എസില്‍ ഇതിനോടകം വിലക്കുറവുണ്ടായിട്ടുണ്ട്. അന്തര്‍ദ്ദേശീയ ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറില്‍ എണ്ണവില .3 ശതമാനം താഴ്ന്ന് 75.65 ഡോളറാണ് രേഖപ്പെടുത്തിയത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മിഡിയേറ്റിലാകട്ടെ 65.99 ഡോളറാണ് ബാരലിന് വില. .6 ശതമാനം കുറവാണ് ഇത്.

2017 ലാണ് ഒപെക് രാജ്യങ്ങള്‍ റഷ്യയോടൊപ്പം ചേര്‍ന്ന് ഉത്പാദനത്തിലും വിതരണത്തിലും കുറവ് വരുത്തി എണ്ണവില വര്‍ധിപ്പിച്ചത്. എന്നാല്‍ ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വിപണി അനിശ്ചിതത്വത്തിലാണെന്നും ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.ഭാവിപദ്ധതികള്‍ പ്രഖ്യാപിക്കാനായി ജൂണ്‍ 22 ന് ഒപെക് രാഷ്ട്രങ്ങള്‍ വിയന്നയില്‍ സമ്മേളിക്കുന്നുണ്ട്.

Other News

 • ഗൂഗിള്‍ മാപ്പില്‍ നിന്നും ഉബറിനെ ഒഴിവാക്കി
 • ഇന്ത്യയില്‍ ബാങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തി തുടങ്ങി
 • എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി
 • ആഗോള എണ്ണ വിപണി നിയന്ത്രിക്കാന്‍ റഷ്യ-സൗദി കൂട്ടായ്മ
 • സന്ദീപ് ബക്ഷി ഐ.സി.ഐ.സി.ഐ. ബാങ്ക് ഇടക്കാല സി ഒ ഒ
 • പുക നിയന്ത്രണ സംവിധാനത്തില്‍ തിരിമറി; ഔഡി കാര്‍ മേധാവി റൂപ്പര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍
 • ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടി
 • മല്യയ്ക്ക് തിരിച്ചടി; 2,00,000 പൗണ്ട് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നല്‍കണമെന്ന് യു.കെയിലെ കോടതി
 • പത്തു വര്‍ഷത്തിനുള്ളില്‍ 238 അതിസമ്പന്നര്‍ കൂടി ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ നിരയില്‍ പുതിയതായി സ്ഥാനം പിടിക്കുമെന്ന് പഠനം
 • എയര്‍ ഇന്ത്യയുടെ നൂറുശതമാനം ഓഹരികളും വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു
 • Write A Comment

   
  Reload Image
  Add code here