ഇന്ത്യന്‍ പൊതുമേഖല ബാങ്കുകളുടെ മൊത്തം നഷ്ടം 87,300 കോടി രൂപ

Mon,Jun 11,2018


ന്യൂഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ പൊതുമേഖല ബാങ്കുകള്‍ കനത്ത നഷ്ടത്തിലായി. 87,300 കോടി രൂപയാണ് പൊതുമേഖല ബാങ്കുകളുടെ ആകെ നഷ്ടം. തൊട്ടുമുമ്പുള്ള വര്‍ഷം 473.72 കോടി രൂപ ലാഭത്തിലായിരുന്നു എന്നറിയുമ്പോഴാണ് ബാങ്കുകള്‍ നേരിട്ട ആഘാതം വ്യക്തമാകുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 21 ബാങ്കുകളില്‍ ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കും മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ബാങ്ക് 1,258.99 കോടി രൂപ നേടിയപ്പോള്‍ 727.02 കോടിയാണ് വിജയബാങ്കിന് ലാഭം. കിട്ടാകടത്തിന്റെ വര്‍ധനയും വന്‍ തുക തട്ടിപ്പിനിരയായതുമാണ് ബാങ്കുകളെ കഴിഞ്ഞസാമ്പത്തിക വര്‍ഷം കുഴിയില്‍ ചാടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോണ്‍ പെര്‍ഫോമിംഗ് അസ്റ്റ് പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരം വന്‍ തുക നീക്കിയിരിപ്പ് നടത്തേണ്ടി വന്നത് നഷ്ടം വര്‍ധിപ്പിച്ചു.

14,000 കോടി രൂപയുടെ തട്ടിപ്പിനിരയായ പഞ്ചാബ് നാഷണല്‍ ബാങ്കാണ് 12,283 കോടി രൂപ രേഖപ്പെടുത്തി നഷ്ടകണക്കില്‍ മുന്നിലുള്ളത്. വജ്രവ്യാപാരി നീരവ് മോദിയും സംഘവും നടത്തിയ തട്ടിപ്പിനെ തുടര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. ലണ്ടനിലേക്ക് മുങ്ങിയ മോദി ഇപ്പോള്‍ അവിടെ രാഷ്ട്രീയ അഭയം നേടിയിരിക്കയാണ്.

അതേസമയം പിഎന്‍ബിയ്ക്ക് പിന്നില്‍ 8237 കോടി നഷ്ടത്തോടെ ഐഡിബിഐ രണ്ടാം സ്ഥാനത്തെത്തി.ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നഷ്ടം 6547 കോടി രൂപയാണ്. ലിസ്റ്റില്‍ മൂന്നാംസ്ഥാനത്താണ് എസ് ബി ഐ.

Other News

 • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
 • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
 • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
 • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
 • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
 • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
 • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
 • പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും
 • ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു
 • 2018ല്‍ ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐ എം എഫ്
 • പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്
 • Write A Comment

   
  Reload Image
  Add code here