കൊച്ചിയുള്‍പ്പടെയുള്ള ഇന്ത്യന്‍ തീരങ്ങളില്‍ വന്‍ വാതകനിക്ഷേപമുണ്ടെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ

Mon,Jun 11,2018


ന്യൂഡല്‍ഹി: 300 വര്‍ഷത്തേക്ക് ആവശ്യമായ ഹൈഡ്രോകാര്‍ബണ്‍ നിക്ഷേപം ഇന്ത്യയിലുണ്ടെന്ന്‌ പെട്രോളിയം വകുപ്പ് മന്ത്രി ദര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞപ്പോള്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ല. ഇപ്പോഴിതാ കൃഷ്ണ-ഗോദാവരി,കൊച്ചി ഉള്‍പ്പടെയുള്ള തീരങ്ങളില്‍ 100-130 ട്രില്ല്യണ്‍ ക്യുബിക്ക് അടി ഹൈഡ്രേറ്റ് നിക്ഷേപം കണ്ടെത്തിയിരിക്കയാണ് യു.എസ് ജിയോളജിക്കല്‍ സര്‍വേ. നിക്ഷേപം കണ്ടെത്തുന്നതിനുള്ള പര്യവേക്ഷണത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ ഗ്യാസ് ഹൈഡ്രേറ്റ് പ്രോഗ്രാം ആരംഭിച്ചുകഴിഞ്ഞു.

ഇതിന്റെ ഭാഗമായി ഹൈഡ്രേറ്റ് ഗ്യാസ് റിസര്‍ച്ച് സെന്റര്‍ മുംബൈയിലെ പനവേലില്‍ ആരംഭിച്ചിട്ടുണ്ടെന്നും മൂന്നാം ഘട്ട പര്യവേക്ഷണം ഉടന്‍ ആരംഭിക്കുമെന്നും ഒഎന്‍ജിസി ചെയര്‍മാന്‍ ശശി ശങ്കര്‍ പറഞ്ഞു. 200 കോടി രൂപയാണ് ഓയില്‍ ഇന്‍ഡസ്ട്രി ഡവലപ്പ്‌മെന്റ് ബോര്‍ഡ് പ്രോഗ്രാമിനായി മാറ്റിവച്ചിട്ടുള്ളത്.

ഐസും വാതകവും ചേര്‍ന്ന മിശ്രിതത്തിന്റെ തന്മാത്ര രൂപത്തിലാണ് പ്രകൃതിദത്ത ഹൈഡ്രേറ്റ് ഗ്യാസ് ഭൂമിക്കടിയിലുള്ളത്. ഹൈഡ്രേറ്റ്ഗ്യാസ് വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഇതുവരെ ഒരു രാജ്യവും കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നിക്ഷേപം കണ്ടെത്തി അത് വാണിജ്യാവശ്യത്തിന് സംസ്‌ക്കരിച്ചെടുക്കുന്ന പക്ഷം രാജ്യത്തിന് അത് വലിയ മുതല്‍ക്കൂട്ടാകും.

ഇതിനായി എണ്ണപ്രകൃതി വാതക കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി.), യു.എസ്. ജിയോളജിക്കല്‍ സര്‍വേ, ജാപ്പനീസ് ഡ്രില്ലിങ് കമ്പനി എന്നിവയുമായി ചേര്‍ന്ന് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. കാനഡയുടെ സഹായവും തേടിയേക്കും. ഓയില്‍ ഇന്‍ഡസ്ട്രി ഡെവലപ്‌മെന്റ് ബോര്‍ഡ് (ഒ.ഐ.ഡി.ബി.), ഒ.എന്‍.ജി.സി, ഗെയില്‍, ഓയില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ ചേര്‍ന്ന് ചെലവ് വഹിക്കും.

അമേരിക്കയിലെ ഷെയ്ൽ ഗ്യാസിന്റെ മാതൃകയിലുള്ള പ്രകൃതിവാതക ശേഖരമാണ് ഹൈഡ്രേറ്റ് വാതകം. ഭൂനിരപ്പിന് താഴെ, ഷെയ്ൽ എന്നറിയപ്പെടുന്ന പാറയിൽനിന്നാണ് ഷെയ്ൽ ഗ്യാസ് തുരന്നെടുക്കുന്നത്.നേരത്തെയും കൊച്ചി തീരത്ത് എണ്ണ കിണറുകള്‍ കുഴിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Other News

 • രൂപയുടെ തകര്‍ച്ച വീണ്ടും: പ്രവാസികൾ ആഹ്‌ളാദത്തില്‍
 • ഇന്ത്യക്കാരിലെ ഏറ്റവും വലിയ കോടീശ്വരി സ്മിത വി. കൃഷ്ണ
 • രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി; ഡോളറിനെതിരെ 69.62 രൂപ
 • ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളർച്ച ഏഴു ശതമാനമായി ഉയർന്നു
 • ഐക്കിയയും ഡാന്യൂബും ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കുന്നു
 • ഇന്ത്യയുടെ കരുത്തിലായിരിക്കും അടുത്ത മൂന്നു ദശാബ്ദങ്ങളിൽ ലോക സമ്പദ്ഘടനയുടെ വളർച്ചയെന്ന് ഐഎംഎഫ്‌
 • ടെസ്ലയെ പ്രൈവറ്റ് കമ്പനിയാക്കി മാറ്റുമെന്ന് എലോണ്‍ മസ്‌ക്ക്
 • വിലയിലെ അന്തരം; കനേഡിയന്‍ എണ്ണ ഉത്പാദകര്‍ വന്‍ തുക നഷ്ടം സഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
 • ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഓല യു.കെയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു
 • ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ കേന്ദ്രീകരിച്ച് ഭാരക്കുറവുള്ള മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാണം തുടങ്ങുന്നു
 • പന്ത്രണ്ട് വര്‍ഷം പെപ്‌സിയുടെ സി.ഇ.ഒ ആയി സേവനമനുഷ്ഠിച്ച ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയി സ്ഥാനമൊഴിയുന്നു
 • Write A Comment

   
  Reload Image
  Add code here