ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബ് സ്വന്തമാക്കാനുള്ള ബ്രിട്ടീഷ് കോടീശ്വരന്റെ ശ്രമം പാളി

Mon,Jun 11,2018


ലണ്ടന്‍: ചെല്‍സി ഫുട്‌ബോള്‍ ക്ലബ് വാങ്ങാനുള്ള ഇനിയോസ് പെട്രോകെമിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്റെ ശ്രമം പാളിയതായി റിപ്പോര്‍ട്ട്. ക്ലബിന്റെ നിലവിലെ ഉടമസ്ഥന്‍, റഷ്യക്കാരനായ റോമന്‍ അബ്രഹോമിച്ച് ഓഫര്‍ നിരസിച്ചതാണ് കാരണം. നിയോസ് പെട്രോകെമിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ ജിം റാറ്റ്ക്ലിഫാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി വാങ്ങാന്‍ വന്‍ തുക ഓഫര്‍ ചെയ്തത്.

വിസ പ്രശ്‌നങ്ങള്‍ കാരണം റോമന്‍ അബ്രഹോമിച്ചിന് ഇപ്പോള്‍ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ എഫ്.എ കപ്പ് ഫൈനല്‍ അബ്രോഹിമിച്ചിന് നഷ്ടമായിരുന്നു. ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ച് ചെല്‍സി കപ്പ് സ്വന്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് റാറ്റ്ക്ലിഫ് ക്ലബ് സ്വന്തമാക്കാന്‍ ഒരുങ്ങിയത്.

ക്ലബ് നവീകരിക്കാനുള്ള ഒരു ബില്ല്യണ്‍ പൗണ്ടിന്റെ പദ്ധതി അബ്രഹോമിച്ച് ഉപേക്ഷിച്ചത് കൈമാറ്റത്തിന്റെ ഭാഗമാണെന്ന് വാര്‍ത്ത പരക്കുകയും ചെയ്തു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളേയും കാറ്റില്‍ പറത്തി ക്ലബ് വില്‍ക്കുന്നില്ലെന്ന് റഷ്യന്‍ കോടീശ്വരന്‍ പ്രഖ്യാപിക്കുകയായിരുന്നു.

നിലവില്‍ ഇസ്രായേല്‍ പൗരത്വത്തിന് അപേക്ഷിച്ചിരിക്കുകയാണ് അബ്രഹോമിച്ച്. ഇസ്രായേല്‍ പൗരന്മാര്‍ക്കുള്ള വിസ കൂടാതെ ബ്രിട്ടനില്‍ പ്രവേശിക്കാനുള്ള ആനുകൂല്യം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

Other News

 • ഗൂഗിള്‍ മാപ്പില്‍ നിന്നും ഉബറിനെ ഒഴിവാക്കി
 • ഇന്ത്യയില്‍ ബാങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തി തുടങ്ങി
 • എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി
 • ആഗോള എണ്ണ വിപണി നിയന്ത്രിക്കാന്‍ റഷ്യ-സൗദി കൂട്ടായ്മ
 • സന്ദീപ് ബക്ഷി ഐ.സി.ഐ.സി.ഐ. ബാങ്ക് ഇടക്കാല സി ഒ ഒ
 • പുക നിയന്ത്രണ സംവിധാനത്തില്‍ തിരിമറി; ഔഡി കാര്‍ മേധാവി റൂപ്പര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍
 • ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടി
 • മല്യയ്ക്ക് തിരിച്ചടി; 2,00,000 പൗണ്ട് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നല്‍കണമെന്ന് യു.കെയിലെ കോടതി
 • പത്തു വര്‍ഷത്തിനുള്ളില്‍ 238 അതിസമ്പന്നര്‍ കൂടി ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ നിരയില്‍ പുതിയതായി സ്ഥാനം പിടിക്കുമെന്ന് പഠനം
 • എയര്‍ ഇന്ത്യയുടെ നൂറുശതമാനം ഓഹരികളും വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു
 • ഒപെക് രാഷ്ട്രങ്ങള്‍ ഉത്പാദനം വര്‍ധിപ്പിക്കും; എണ്ണവില ഇടിയാന്‍ സാധ്യത
 • Write A Comment

   
  Reload Image
  Add code here