പി.എന്‍.ബി വായ്പ തട്ടിപ്പ്:രാഷ്ട്രീയാഭയം നല്‍കണമെന്ന ആവശ്യവുമായി നീരവ് മോദി യു,കെയില്‍

Mon,Jun 11,2018


ന്യൂഡല്‍ഹി:പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്ന് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി അഭയം തേടി യുകെയിലെത്തിയെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം നല്‍കണമെന്ന ആവശ്യമാണ് നീരവ് യുകെ കോടതിക്കു മുന്നില്‍ വച്ചിരിക്കുന്നത്. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. വ്യാജരേഖകള്‍ നല്‍കി പിഎന്‍ബിയുടെ 13,000 കോടി രൂപ വെട്ടിച്ച നീരവ് മോദിയെ കണ്ടെത്തി തിരിച്ചു കൊണ്ടുവരാന്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം ഹോങ്കോങ്ങിലായിരുന്ന നീരവ് ന്യൂയോര്‍ക്കിലേക്കും പിന്നീട് യു.കെയിലേക്കും കടക്കുകയായിരുന്നു.ഒരു ടിവി ചാനലിനു ലഭിച്ച സര്‍ക്കാര്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, ജനുവരി ഒന്നിനു നീരവ് ഇന്ത്യയില്‍നിന്നു യുഎഇയിലേക്കാണു പോയത്. യുഎഇയിലെ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ അവിടുന്നു ഫെബ്രുവരി രണ്ടിനു ഹോങ്കോങ്ങിലേക്കു മുങ്ങുകയായിരുന്നു. നീരവിനു പുറമെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും കേസില്‍ പ്രതിയാണ്.

കേസില്‍ നീരവ് മോദി, അലഹാബാദ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഉഷ അനന്തസുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെടെ 22 പേര്‍ക്കും മൂന്നു കമ്പനികള്‍ക്കുമെതിരെ കഴിഞ്ഞ മാസം സിബിഐ മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നീരവിനു വിദേശ ബാങ്കുകളില്‍നിന്നു ഹ്രസ്വകാല വായ്പ തരപ്പെടുത്താന്‍ പിഎന്‍ബിയില്‍നിന്ന് 2011- 17 ല്‍ വ്യാജ ജാമ്യപത്രം (എല്‍ഒയു) നല്‍കിയെന്നതാണു കേസ്. വിദേശ ബാങ്കുകളിലെ വായ്പ തിരിച്ചവടവില്‍ വീഴ്ചവരികയും അവര്‍ പിഎന്‍ബിയോടു പണം ആവശ്യപ്പെടുകയും ചെയ്തപ്പോഴാണു തട്ടിപ്പു പുറത്തുവന്നത്.

Other News

  • ഇന്ത്യൻ സമ്പദ്ഘടന അടുത്ത സാമ്പത്തിക വർഷം 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി
  • കുംഭമേളയില്‍നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് 1.2 ലക്ഷം കോടി രൂപ
  • ജിയോയുമായി മുകേഷ് അംബാനി ഓണ്‍ലൈന്‍ ചില്ലറവില്‍പ്പന രംഗത്തേക്ക്
  • ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്
  • ഭ​ര​ണ​പ്ര​തി​സ​ന്ധി;ട്രമ്പ്​ ലോ​ക​സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ല്ല
  • മോഡി സര്‍ക്കാര്‍ ഭരിച്ച നാലര വര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയായി
  • ആമസോണില്‍ വില്‍പനയ്ക്ക് വെച്ച ഫെയ്‌സ്ബുക്കിന്റെ 'പോര്‍ട്ടല്‍' സ്മാര്‍ട് സ്‌ക്രീനിന് സ്വന്തം ജീവനക്കാരുടെ തന്നെ അഞ്ച് സ്റ്റാര്‍ റേറ്റിങും മികച്ച അഭിപ്രായവും
  • സുഗന്ധവ്യഞ്ജന ഗുണനിലവാരം: കോഡക്‌സ് കമ്മിറ്റിയുടെ നാലാം യോഗം കേരളത്തില്‍
  • ബൈജൂസ് അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു
  • തലച്ചോറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന അത്ഭുത പദ്ധതിയുമായി ഇലോണ്‍ മസ്‌ക്
  • തെരഞ്ഞെടുപ്പ് നോട്ടമിട്ട് ബി.ജെ.പി വീണ്ടും;ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും
  • Write A Comment

     
    Reload Image
    Add code here