വംശീയാക്രമണം: പരാതിക്കാരനെ പണം കൊടുത്ത് ഒതുക്കാന്‍ ശ്രമിച്ച് ടെസ്‌ല

Sun,Apr 15,2018


പ്രമുഖ വ്യവസായി എലന്‍ മസ്‌കിന്റെ വാഹന നിര്‍മാണ കമ്പനി ടെസ് ലയ്‌ക്കെതിരെ വംശീയാതിക്രമമാരോപിച്ച് രംഗത്തെത്തിയ ജീവനക്കാരനെ പണം നല്‍കി ഒതുക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ടെസ്‌ലയില്‍ നിന്നും വംശീയാധിക്ഷേപം നേരിട്ട ഡിവിറ്റ് ലംബേര്‍ട്ട് എന്ന കറുത്തവര്‍ഗക്കാരനായ ജീവനക്കാരനെയാണ് കമ്പനി പണം നല്‍കി നിശബ്ദനാക്കാന്‍ ശ്രമിച്ചത്.

ഇതുമായി ബന്ധപ്പെട്ട് 2017 ല്‍ അയച്ച ഒരു ഇമെയില്‍ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പണം നല്‍കി ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ ഈ സംഭവം മാധ്യമങ്ങള്‍ അറിയരുതെന്നും മാധ്യമശ്രദ്ധയുണ്ടെങ്കില്‍, ഒരു ഒത്തു തീര്‍പ്പിനുമില്ലെന്നും ടെസ്‌ലയുടെ ജനറല്‍ കൗണ്‍സല്‍ ടോഡ് മറോണ്‍ ലംബേര്‍ട്ടിന്റെ അഭിഭാഷകനയച്ച അയച്ച സന്ദേശത്തില്‍ പറയുന്നു.

അഭിഭാഷകന്‍ അടുത്തിടെ ഈ സന്ദേശം അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയനുമായി പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 2015 ല്‍ പ്രൊഡക്ഷന്‍ അസോസിയേറ്റ് ആയി നിയമിതനായ ഒരു ഇലക്ട്രീഷ്യനാണ് ലംബേര്‍ട്ട്. വംശീയവിവേചനം, പ്രതികാരനടപടി, വിവേചനപരമായ നിലപാട് എന്നിവ ആരോപിച്ചാണ് ടെസ്ലയ്‌ക്കെതിരെ അദ്ദേഹം പരാതിനല്‍കിയിരിക്കുന്നത്. മാസങ്ങളോളം തനിക്ക് വംശീയ അവഹേളനം നേരിടേണ്ടി വന്നുവെന്ന് ലംബേര്‍ട്ട് പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണമാണ് ഇതെന്നാരോപിച്ച് ലംബേര്‍ട്ടിനും അഭിഭാഷകനുമെതിരെ പ്രസ്താവനയിറക്കുകയാണ് ടെസ്ല ചെയ്തത്. പ്രസ്താവനയില്‍ ലംബേര്‍ട്ടിനെതിരെ സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിഭാഷകനായ ലാരി ഓര്‍ഗന്‍ നുണ പ്രചരണത്തിന് വേണ്ടി മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും ടെസ്ല ആരോപിക്കുന്നു.

2017 മാര്‍ച്ചിലാണ് ഈ ഇമെയില്‍ അയക്കുന്നത്. എന്നാല്‍ പണം നല്‍കാമെന്ന കമ്പനിയുടെ വാഗ്ദാനം ലംബേര്‍ട്ട് നിരസിച്ചു. ഒത്തുതീര്‍പ്പിനായി ടെസ്ല ലംബേര്‍ട്ടുമായി കൂടിക്കാഴ്ച വാഗ്ദാനം ചെയ്തിരുന്നു. ടെസ് ല വലിയൊരു കോര്‍പറേഷനാണ് ആളുകളെ വിഡ്ഢികളാക്കാമെന്നാണ് അവര്‍ കരുതുന്നത് എന്നും ലാരി ഓര്‍ഗന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം ഇമെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കം ടെസ്ലയുടെ വക്താവ് ടോഡ് മറോണ്‍ നിഷേധിച്ചില്ല. എന്നാല്‍ ഈ സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ലാരി ഓര്‍ഗന്‍ പണം ആവശ്യപ്പെട്ടതിനുള്ള മറുപടിയാണ് ഈ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. മുമ്പും പൗരാവകാശ ലംഘനങ്ങളാരോപിച്ച് ഓര്‍ഗന്‍ ടെസ്ലയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.

സിലിക്കണ്‍ വാലിയില്‍ ഇതൊരു സ്ഥിര സംഭവമാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ വിഷയങ്ങള്‍ ആരോപിച്ച് കമ്പനികള്‍ക്കെതിരെ രംഗത്ത് വരുന്നവരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നതിന് മുമ്പ് തന്നെ പണവും ശക്തിയും ഉപയോഗിച്ച് ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്യാറുള്ളതെന്നും. പ്രശ്‌നങ്ങള്‍ പൊതുമധ്യത്തിലെത്തുന്നതും കോടതിയുടെ മുന്നിലെത്തുന്നതും തടയാന്‍ കമ്പനികള്‍ ശ്രമിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Other News

 • ഡാറ്റ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് കടുത്തവിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ഫെയ്‌സ്ബുക്ക് വിവാദങ്ങള്‍ക്കിടയിലും വരുമാനം മെച്ചപ്പെടുത്തി.
 • ലുലു ഗ്രൂപ്പ് കൊച്ചിയില്‍ 1800 കോടി മുതല്‍ മുടക്കിയ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും 28 ന് ഉദ്ഘാടനം ചെയ്യും
 • ഓണ്‍ലൈന്‍ കച്ചവടം: ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് ലഭിക്കുന്നത് വ്യാജ ഉത്പന്നങ്ങളാണെന്ന് റിപ്പോര്‍ട്ട്
 • ഇന്ത്യയില്‍ പെട്രോൾ വില സർവകാല റെക്കോർഡിൽ; ലിറ്ററിന് 78.61 രൂപ
 • ഊബര്‍ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കുന്നു
 • രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്
 • ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നു
 • ഫ്രാൻസിനെ പിന്തള്ളി; ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തി
 • യു.എസ് വളര്‍ച്ചാനിരക്ക് 2.9, ഇന്ത്യയുടേത് 7.4, ലോകം 3.9 ശതമാനം വളരും
 • ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക്
 • യൂകോ ബാങ്കില്‍ 621 കോടിയുടെ വായ്പാ തട്ടിപ്പ്; സി.ബി.ഐ കേസെടുത്തു
 • Write A Comment

   
  Reload Image
  Add code here