പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ വ്യാജ ഇടപാട് കണ്ടെത്തി; 10 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Wed,Feb 14,2018


മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ പ്രാദേശിക ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ നടന്ന 11,328 കോടി രൂപയുടെ വ്യാജ ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണം തുടങ്ങി.
സംഭവുമായി ബന്ധപ്പെട്ട് 10 ബാങ്ക് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വ്യാജ ഇടപാട് കണ്ടെത്തിയ വിവരം ബാങ്ക് അധികൃതര്‍ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനെ ബാങ്ക് അറിയിച്ചു.
സ്റ്റോക് എക്സ്ചേഞ്ച് ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടിലുണ്ടാകുന്ന പ്രധാന കാര്യങ്ങള്‍ എക്സ്ചേഞ്ചിനെ അറിയിക്കണമെന്നാണ് ചട്ടം. ഈ ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഏജന്‍സകളെ അറിയിച്ചുവെന്ന് ബാങ്ക് വ്യക്തമാക്കി. ഇടപാടുകാര്‍ക്കെതിരേ നിയമ-അന്വേഷണ നടപടികളും തുടങ്ങി.
സ്റ്റോക് എക്സ്ചേഞ്ച് ഇടപാടില്‍ ചില പ്രമുഖ കസ്റ്റമര്‍മാര്‍ക്ക് കൊടുത്ത സൗകര്യം ദുര്‍വിനിയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ബാങ്ക് ഔദ്യോഗികമായി അറിയിച്ചു. ഈ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ അന്യരാജ്യങ്ങളിലുള്ള മറ്റു ബാങ്കുകള്‍ പണകൈമാറ്റവും നടത്തി.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി ഈ വാര്‍ത്ത പുറത്തുവന്നയുടന്‍ ഇടിഞ്ഞു. രാജ്യത്തെ രണ്ടാമത്തെ പ്രമുഖ ബാങ്കാണ് പിഎന്‍ബി.
തട്ടിപ്പിന് ബാങ്കിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് വിവരം. അതേ സമയം ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് ബാങ്ക് അധികൃതര്‍ പ്രതികരിച്ചു.

Other News

 • റിസര്‍വ് ബാങ്ക് നയങ്ങള്‍ പ്രതികൂലമായി ബാധിച്ചു; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റെക്കോര്‍ഡ് നഷ്ടം
 • ഫോര്‍ച്ച്യൂണ്‍ 500 ലിസ്റ്റില്‍ വാള്‍മാര്‍ട്ട് ഒന്നാമത്; ആമസോണ്‍ ആദ്യ പത്തില്‍ ഇടം നേടി
 • ജിയോജിത്തിന് 73 രൂപ കോടി ലാഭം
 • ഡ്രോണ്‍ ഉപയോഗിച്ച് 30 മിനിറ്റില്‍ ഭക്ഷണമെത്തിക്കാനൊരുങ്ങി ഊബര്‍
 • ഗൂഗിള്‍ പ്ലേ മ്യൂസികിന് പകരം പുതിയ സേവനവുമായി ഗൂഗിള്‍; ആപ്പിള്‍ മ്യൂസിക് അടക്കമുള്ളവര്‍ക്ക് ഭീഷണി
 • 20 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തിയ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിധി; കനത്ത ആഘാതമെന്ന് ഗൂഗിള്‍
 • എണ്ണവില ബാരലിന് 80 ഡോളറിനരികെ
 • തട്ടിപ്പിനിരയായ പഞ്ചാബ് നാഷണല്‍ ബാങ്കിന് ഈ പാദത്തില്‍ നഷ്ടം 1.98 ബില്ല്യണ്‍ ഡോളര്‍
 • ഐ.എസ്, അല്‍ക്വയ്ദ എന്നിവയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന രണ്ട് മില്ല്യണ്‍ പോസ്റ്റുകള്‍ സ്വയം കണ്ടെത്തി നീക്കം ചെയ്തതുവെന്ന് ഫെയ്‌സ്ബുക്ക് റിപ്പോര്‍ട്ട്
 • കർണാടകയിൽ ബി.ജെ.പിക്ക്​ നേട്ടം; ഒാഹരി വിപണിയിൽ മുന്നേറ്റം
 • പി.എൻ.ബി തട്ടിപ്പ്​: സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here