ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് തുടക്കം

Mon,Feb 12,2018


ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ 'ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍' പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.)യുമായി തിങ്കളാഴ്ച മൂലധന വിപണിയിലിറങ്ങി. പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ 180-190 രൂപ നിലവാരത്തിലാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ചുരുങ്ങിയത് 78 ഓഹരികള്‍ക്ക് അപേക്ഷിക്കണം. മൊത്തം 983 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. ഇതില്‍ 294 കോടി രൂപ ഏഴ് ആങ്കര്‍ ഇന്‍വെസ്റ്റര്‍മാരില്‍ നിന്നായി ഇതിനോടകം സമാഹരിച്ചുകഴിഞ്ഞു. ഓഹരി വില്‍പ്പന വ്യാഴാഴ്ച അവസാനിക്കും. തുടര്‍ന്ന്, അലോട്ട്മെന്റ് പൂര്‍ത്തിയാക്കി ഈമാസം തന്നെ ബോംബേ സ്റ്റോക്ക് എക്‌സ്ചേഞ്ചിലും (ബി.എസ്.ഇ.) നാഷണല്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചിലും (എന്‍.എസ്.ഇ.) ഓഹരികള്‍ ലിസ്റ്റ് ചെയ്യും. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റേതു കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നാണ് ആസ്റ്ററിന്റേത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 1,468 കോടി രൂപയാണ് ഐ.പി.ഒ.യിലൂടെ സമാഹരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അധ്യാപകനായിരുന്ന ഡോ. ആസാദ് മൂപ്പന്‍ 1987-ല്‍ ദുബായിലെത്തി ചെറിയനിലയില്‍ ആരംഭിച്ച ക്ലിനിക് 30 വര്‍ഷം കൊണ്ട് ഇന്ത്യ, ആറ് ഗള്‍ഫ് രാജ്യങ്ങള്‍, ജോര്‍ദാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലായി 19 ആശുപത്രികളും 206 ഫാര്‍മസികളും 98 ക്ലിനിക്കുകളും അടങ്ങുന്ന ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായി വളരുകയായിരുന്നു. 5,931.3 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം. ഇതില്‍ 20 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയില്‍ നിന്ന്. ഭൂരിഭാഗവും ഗള്‍ഫ് മേഖലയില്‍ നിന്നാണ്.

Other News

 • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
 • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
 • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
 • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
 • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
 • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
 • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
 • പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും
 • ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു
 • 2018ല്‍ ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐ എം എഫ്
 • പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്
 • Write A Comment

   
  Reload Image
  Add code here