കിട്ടാക്കടം: ഇന്ത്യയിലെ പൊതുമേഖല ബാങ്കുകള്‍ എഴുതിത്തള്ളിയത് 81,683 കോടി രൂപ

Mon,Feb 12,2018


ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഒട്ടാകെ എഴുതിത്തള്ളിയത് 81,683 കോടി രൂപ. ഈകാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 20,399 കോടി രൂപയാണ് എഴുതിത്തള്ളിയത്. അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കുന്നതിനമുമ്പുള്ള കണക്കാണിത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 27,231 കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ മൊത്തം എഴുതിത്തള്ളിയത്. അഞ്ചുവര്‍ഷംകൊണ്ട് അഞ്ചിരട്ടിവര്‍ധനയാണ് ഈകണക്കില്‍ ഉണ്ടായത്. 2013-14 വര്‍ഷത്തില്‍ 34,409 കോടി രൂപയും 2014-15ല്‍ 49,018 കോടിയും 2015-16ല്‍ 57,585 കോടിയുമാണ് എഴിതിത്തള്ളിയത്. മാര്‍ച്ച് 2017ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇത് 81,683 കോടിയായി. 2017ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പിഎന്‍ബി 9,205 കോടിയുടെ വായ്പയാണ് എഴുതിത്തള്ളിയത്. ബാങ്ക് ഓഫ് ഇന്ത്യ 7,346 കോടിയും കാനാറ ബാങ്ക് 5,545 കോടിയും ബാങ്ക് ഓഫ് ബറോഡ 4,348 കോടി രൂപയും വേണ്ടെന്നുവെച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍വരെ പൊതുമേഖല ബാങ്കുകള്‍ മൊത്തം 53,625 കോടി രൂപയാണ് എഴുതിത്തള്ളിയത്.

Other News

 • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
 • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
 • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
 • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
 • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
 • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
 • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
 • പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും
 • ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു
 • 2018ല്‍ ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐ എം എഫ്
 • പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്
 • Write A Comment

   
  Reload Image
  Add code here