2018 ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്; കൂടുതല്‍ സംഭാവന ചെയ്യുക ഉയര്‍ന്നുവരുന്ന സമ്പദ് ശക്തികള്‍

Wed,Jan 10,2018


വാഷിങ്ടണ്‍: 2018 ല്‍ ആഗോള സമ്പദ് വ്യവസ്ഥ മുഴുവന്‍ ശക്തിയും വീണ്ടെടുത്ത് 3.1 ശതമാനം അധിക വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ അധിക വളര്‍ച്ചാ നിരക്കായ 3 ശതമാനത്തില്‍ നിന്നുള്ള ചെറിയ മാറ്റമാണെങ്കിലും 2008 ലെ മഹാമാന്ദ്യത്തിന് ശേഷം സംഭവിക്കുന്ന ഏറ്റവും കൂടിയ വളര്‍ച്ചാ നിരക്കായിരിക്കും ഇത്. ലോകബാങ്കിന്റെ ദ്വിവാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഉയര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളുടെ സംഭാവന അധികമാകുന്നതോടെയാണ് ആഗോളതലത്തില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തുക.

വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങള്‍ ഈ വര്‍ഷം 4.5 ശതമാനം അധികവളര്‍ച്ച നേടുമെന്നും 2019ലും 2020 ലും അത് 4.7 ശതമാനമാനമാകുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വികസിത രാഷ്ട്രങ്ങളിലെ അധിക വളര്‍ച്ചാ നിരക്ക് 2018 ല്‍ 2.2 ശതമാനമായി കുറയും.

എന്നാല്‍ ഉദ്ദേശിച്ച വളര്‍ച്ച കൈവരിക്കണമെങ്കില്‍ തൊഴിലവസരങ്ങള്‍ ഉയര്‍ത്തണമെന്ന് ലോകബാങ്ക് ഓര്‍മ്മിപ്പിക്കുന്നു.

Other News

 • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
 • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
 • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
 • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
 • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
 • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
 • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
 • പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും
 • ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു
 • 2018ല്‍ ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐ എം എഫ്
 • പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്
 • Write A Comment

   
  Reload Image
  Add code here