വിദേശ സോളാര്‍ കമ്പനികള്‍ക്കെതിരെ വിവേചനം; ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് ലോക വ്യാപാര സംഘടനയോട് യു.എസ്, എതിര്‍ത്ത് ഇന്ത്യ

Tue,Jan 09,2018


ജനീവ: സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും വില്‍പന നടത്താന്‍ ഇന്ത്യ വിദേശ കമ്പനികളെ അനുവദിക്കുന്നില്ലെന്നും അത് കോടതി ഉത്തരവിന് വിരുദ്ധവുമാണെന്ന യു.എസ് വാദത്തെ തള്ളി ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ പ്രസ്താവന ഇറക്കി. രാജ്യത്തെ സോളാര്‍ വ്യവസായത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ നിയമവഴികള്‍ തേടുമെന്ന് ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. കോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യ വിദേശ സോളാര്‍ കമ്പനികള്‍ക്കെതിരെ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് വാഷിങ്ടണ്‍ ലോക വ്യാപാര സംഘടനയില്‍ നിയമനടപടികള്‍ തുടങ്ങിയിരുന്നു. ഇന്ത്യക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നും അതിന്റെ ഭാഗമായി ഉപരോധം ഏര്‍പ്പെടുത്തണമെന്നും യു.എസ് വാദിച്ചു. എന്നാല്‍ യു.എസിന്റെ നിര്‍ദ്ദേശങ്ങള്‍ നിയമാനുസൃതം നിലനില്‍ക്കുന്നതല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. നിയമ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് വാഷിങ്ടണിന്റെ നീക്കമെന്നും അത് ലോക വ്യാപാര സംഘടനയുടെ നടപടികള്‍ ലംഘിച്ചാണെന്നും ഇന്ത്യ കുറ്റപ്പെടുത്തുന്നു. ശരിയായ നടപടിക്രമങ്ങളായിരുന്നെങ്കില്‍ ഇന്ത്യ യോജിച്ചേനെ. ഇപ്പോഴത്തെ യു.എസ് അപേക്ഷയെ ഇന്ത്യ എതിര്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Other News

 • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
 • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
 • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
 • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
 • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
 • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
 • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
 • പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും
 • ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു
 • 2018ല്‍ ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐ എം എഫ്
 • പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്
 • Write A Comment

   
  Reload Image
  Add code here