ഐ ഫോണ്‍, ഐ പാഡ്, മാക് എന്നിവയുടെ ചിപ്പ് തകരാറുകള്‍ പരിഹരിക്കാനായി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതുക്കിയ പതിപ്പ് ആപ്പിള്‍ പുറത്തിറക്കി

Mon,Jan 08,2018


ന്യൂയോര്‍ക്ക്: ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ വികസിപ്പിച്ചു. ഐഒഎസ്,മാക്ഒഎസ് എന്നിവയുടെ പുതിയ വേര്‍ഷനുകള്‍ ഐഒഎസ് വെബ് ബ്രൗസറില്‍ ഇന്നുമുതല്‍ ലഭ്യമാകും. മാക്, ആപ്പിള്‍ ടിവി, ആപ്പിള്‍ വാച്ച് എന്നിവയുടെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ തകരാറുകള്‍ പരിഹരിക്കപ്പെടുമെന്ന് കമ്പനി കരുതുന്നു. സോഫ്റ്റ് വെയര്‍ ആപ്പിള്‍ സ്റ്റോര്‍ പോലെ വിശ്വസനീയ സോഴ്‌സുകളില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യണമെന്ന ഉപാദിയോടെയാണ്‌ ആപ്പിള്‍ പുതിയ വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നത്. മെല്‍റ്റ് ഡൗണ്‍, സെപ്ക്ടര്‍ എന്നീ പേരുകളിലറിയപ്പെടുന്ന മൈക്രോചിപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സോഫ്റ്റ് വെയറാണ് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. ഇന്റല്‍, ആംചിപ്പ് തകരാറുകള്‍ ഉള്ളതിനാല്‍ ആപ്പിള്‍ ഉപകരണങ്ങളിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഈ പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും എന്നാണ് കരുതുന്നത്.

Other News

 • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
 • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
 • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
 • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
 • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
 • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
 • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
 • പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും
 • ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു
 • 2018ല്‍ ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐ എം എഫ്
 • പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്
 • Write A Comment

   
  Reload Image
  Add code here