ഇന്ത്യയില്‍ കോര്‍പറേറ്റുകള്‍ ബാങ്കുകളെ വെട്ടിച്ചത് 1.01 ലക്ഷം കോടി രൂപ

Mon,Jan 08,2018


മുംബൈ: ഇന്ത്യയില്‍ കോര്‍പറേറ്റുകള്‍ ബാങ്കുകള്‍ക്ക് നല്‍കാതെ വെട്ടിച്ചത് 1.01 ലക്ഷം കോടി രൂപ. ഈ തുക ബോധപൂര്‍വ്വം തിരിച്ചടക്കാത്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 സെപ്റ്റംബര്‍ 30വരെയുള്ള കണക്കുപ്രകാരം 21 പൊതുമേഖല ബാങ്കുകളിലായി കിട്ടാക്കടമായുള്ളത് 7.33 ലക്ഷം കോടി രൂപയാണ്. കണക്കുകളില്‍ തിരിമറി നടത്തി വകമാറ്റിയതിനാല്‍ ഈ പണം ബാങ്കുകള്‍ക്ക് ഇനി തിരിച്ചുപിടിക്കാനാവില്ല. ,025 കേസുകളാണ് ഇതുസംബന്ധിച്ചുള്ളത്. വായ്പ തിരിച്ചുപിടിക്കുന്നതിനായി 8,423 കമ്പനികള്‍ക്കെതിരെ ഇതിനകം ബാങ്കുകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് 95,384 കോടി രൂപയാണ് കിട്ടാക്കടം ഇനത്തില്‍ തിരിച്ചുപിടിക്കാനുള്ളത്. 1,968 പോലീസ് കേസുകളും നിലവിലുണ്ട്. ഇതുപ്രകാരം 31,807 കോടി രൂപയാണ് തിരിച്ചുകിട്ടാനുള്ളത്. 6,937 അക്കൗണ്ടുകളില്‍ കുടിശികയുള്ള 87,458 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കാന്‍ ആസ്തികള്‍ കണ്ടുകെട്ടുക, വില്പന നടത്തുക തുടങ്ങിയവയ്ക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഏറ്റവുംകൂടുതല്‍ കിട്ടാക്കടം ലഭിക്കാനുള്ളത് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയാ ബാങ്കിനാണ്. 6,649 കോടി രൂപ. ഇതില്‍തന്നെ ബോധപൂര്‍വം തിരിച്ചടയ്ക്കാത്ത കണക്കിലുള്ളത് 3,537 കോടി രൂപയുമാണ്. ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ കുടിശിക ഏറ്റവും കൂടുതലുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കിലാണ്. ബാങ്കിന്റെ കിട്ടാക്കടമായ 57,630 കോടി രൂപയില്‍ 25 ശതമാനം തുകയും ഈയിനത്തിലുള്ളതാണ്.

Other News

 • ആഗോള ചരക്കുകൈമാറ്റം ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎമ്മും മെര്‍സ്‌ക്കും കൈകോര്‍ക്കുന്നു
 • ആഗോള തലത്തില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു; 82 % സമ്പത്തും ഒരു ശതമാനം ആളുകളുടെ കയ്യില്‍
 • ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ അക്കൗണ്ടുകള്‍ ബാങ്കുകള്‍ സസ്‌പെന്റ് ചെയ്തു , ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
 • എണ്ണയുത്പാദനത്തില്‍ യു.എസ് ഈ വര്‍ഷം സൗദിയെ മറികടക്കുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി
 • ഇന്ത്യയില്‍ ആറുലക്ഷം രൂപയ്ക്കു മുകളില്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവരും
 • ഒരു ലക്ഷം കോടിയിലേറെ മൂല്യമുള്ള ശത്രു സ്വത്തുക്കള്‍ ഇന്ത്യ ലേലം ചെയ്യുന്നു
 • വിദേശ ധനസമ്പാദനത്തില്‍ നിന്ന് 38 ബില്യണ്‍ ഡോളര്‍ ആപ്പിള്‍ നികുതിയായി നല്‍കുന്നു
 • ലുലു ഗ്രൂപ്പ് 100 വര്‍ഷത്തിലേറെ ചരിത്രമുള്ള സ്‌കോട്ട്‌ലന്‍ഡിലെ പൈതൃക ഹോട്ടല്‍ ഏറ്റെടുത്തു
 • 6.8 ബില്ല്യണ്‍ ഡോളറിന്റെ റിഫൈനറി നിര്‍മ്മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിച്ചു
 • ഇലക്ട്രിക് വാഹന രംഗത്ത് ആഗോള തലത്തില്‍ 90 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം വരുന്നു
 • എയര്‍ബസിന് 2017 ല്‍ റെക്കോര്‍ഡ് വില്‍പന; ലോകമെമ്പാടും 718 വിമാനങ്ങള്‍ വില്‍പന നടത്തി
 • Write A Comment

   
  Reload Image
  Add code here